SignIn
Kerala Kaumudi Online
Thursday, 22 October 2026 7.02 PM IST

786 പാക് പൗരന്മാർ ഇന്ത്യ വിട്ടു; 1,465 ഇന്ത്യക്കാർ മടങ്ങിയെത്തി

d

ന്യൂഡൽഹി: അട്ടാരി-വാഗ അതിർത്തിവഴി ഇതിനോടകം ഇന്ത്യ വിട്ടത് 786 പാകിസ്ഥാൻ പൗരന്മാർ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെത്തിയ പാകിസ്ഥാൻ പൗരന്മാരോട് തിരികെ പോകാൻ കേന്ദ്ര സർക്കാർ അനുവദിച്ച സമയപരിധി ചൊവ്വാഴ്ചയാണ് അവസാനിച്ചത്.

1,465 ഇന്ത്യക്കാർ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയതായും അധികൃതർ വ്യക്തമാക്കി. അതേസമയം, ഇന്ത്യയിലുണ്ടായിരുന്ന 20 നയതന്ത്ര ഉദ്യോഗസ്ഥരും പാക് സൈനിക ഉദ്യോഗസ്ഥരും ഇന്നലെ പാകിസ്ഥാനിലേക്ക് മടങ്ങിയിട്ടുണ്ട്.

ഏപ്രിൽ 24 മുതലാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് പാക് പൗരത്വമുള്ളവർ മടങ്ങിത്തുടങ്ങിയത്. 27 ഓടെ ഇന്ത്യവിട്ട് പോകണമെന്നായിരുന്നു സർക്കാർ നിർദ്ദേശിച്ചിരുന്നത്. മെഡിക്കൽ വിസയിലെത്തിയവർക്ക് 29 വരെ ഇളവും നൽകിയിരുന്നു. നയതന്ത്ര, ഉദ്യോഗ, ദീർഘകാല വിസയുള്ളവരെ ഇന്ത്യയിൽ തുടരാൻ അനുവദിച്ചിരുന്നു.

12 വിഭാഗങ്ങളിലായി ഹ്രസ്വകാല വിസയുമായി ഇന്ത്യയിലെത്തിയ പാകിസ്ഥാൻ പൗരർക്ക് ഇന്ത്യ വിടാനുള്ള അവസാനദിവസം ഞായറാഴ്ചയായിരുന്നു.

പാകിസ്ഥാനിലേക്ക് നേരിട്ട് വിമാന സർവീസില്ലാത്തതിനാൽ ദുബായ് പോലുള്ള റൂട്ടുകൾ വഴിയാണ് പലരും മടങ്ങിയതെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് സേനകളും മറ്റ് ദേശീയ ഏജൻസികളും തിരച്ചിൽ തുടരുന്നതിനാൽ ഇന്ത്യയിൽ തുടരുന്ന മറ്റ് പാക് പൗരരും ഉടനെ തന്നെ ഇവിടം വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യം ശൗര്യചക്ര നൽകി ആദരിച്ച കോൺസ്റ്റബിളിന്റെ അമ്മയോട് രാജ്യം വിടാൻ ആവശ്യപ്പെട്ടുവെന്ന വാർത്തകൾ ജമ്മു കാശ്മീർ പൊലീസ് തള്ളി. 2022 മേയിലാണ് കോൺസ്റ്റബിൾ മുദസിർ അഹമ്മദ് ഷേക്ക് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. 2023ലാണ് മരണാനന്തര ബഹുമതിയായി രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചത്. മുദസീറിന്റെ അമ്മ ഷമീമയാണ് അന്ന് രാഷ്ട്രപതിയിൽ നിന്ന് ശൗര്യചക്രം ഏറ്റുവാങ്ങിയത്.

പാ​കി​സ്ഥാ​ന് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​ ​ഇ​ന്ത്യ

പ​ഹ​ൽ​ഗാം​ ​ആ​ക്ര​മ​ണ​ത്തെ​ ​തു​ട​ർ​ന്ന് ​നി​യ​ന്ത്ര​ണ​ ​രേ​ഖ​യി​ലു​ട​നീ​ളം​ ​വെ​ടി​വ​യ്‌​പ് ​ന​ട​ത്തു​ന്ന​ ​പാ​കി​സ്ഥാ​ന് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​ ​ഇ​ന്ത്യ​ൻ​ ​സേ​ന.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഇ​ന്ത്യ​യു​ടെ​യും​ ​പാ​കി​സ്ഥാ​ന്റെ​യും​ ​മി​ലി​ട്ട​റി​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​(​ഡി.​ജി.​എം.​ഒ​)​ ​മേ​ധാ​വി​മാ​ർ​ ​ഹോ​ട്ട്‌​ലൈ​ൻ​ ​വ​ഴി​ ​സം​സാ​രി​ച്ച​പ്പോ​ഴാ​ണ് ​മു​ന്ന​റ​യി​പ്പ് ​ന​ൽ​കി​യ​ത്.​ ​അ​തി​ർ​ത്തി​യി​ലെ​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​ത്തി​രു​ത്താ​ൻ​ ​മേ​ധാ​വി​മാ​ർ​ ​ഹോ​ട്ട്ലൈ​നി​ൽ​ ​ബ​ന്ധ​പ്പെ​ടു​ന്ന​ത് ​പ​തി​വാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360