SignIn
Kerala Kaumudi Online
Thursday, 22 October 2026 6.51 PM IST

ഇന്ത്യയ്ക്ക് അഭി​മാനി​ക്കാനുള്ള വകയുണ്ട്....

dinni

ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ സംഭവ വികാസങ്ങൾക്ക് ശേഷം പാകിസ്ഥാന്റെ ആവശ്യപ്രകാരമാണ് നിലവിലെ വെടിനിറുത്തൽ പ്രഖ്യാപനം വന്നത്. ആ രാജ്യത്തെ സംബന്ധിച്ച് വെടിനിറുത്തൽ ഒരു അനിവാര്യതയായിരുന്നു. ഇന്നലെ ഇന്ത്യൻ സൈനിക മേധാവികൾ നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാനിൽ സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയാണ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. കുറഞ്ഞ സമയം കൊണ്ട് അവർക്ക് നമ്മളിൽ നിന്ന് നേരിടേണ്ടി വന്നത് ചെറിയ ആക്രമണമായിരുന്നില്ല. സൈനിക ക്യാമ്പുകളും എയർ ഫീൽഡുകളും റഡാർ സ്റ്റേഷനുകളും തകർക്കപ്പെട്ടതിന്റെ ചിത്രങ്ങൾ സഹിതമുള്ള വിവരണമാണ് ഇന്നലെ കണ്ടത്. വെടിനിറുത്തൽ അല്ലാതെ മറ്റൊരു മാർഗവും അവർക്ക് മുന്നിലുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഈ ആവശ്യവുമായി അവർ നമ്മുടെ ഡയറക്ടർ ജനറൽ ഒഫ് മിലിട്ടറി ഓപ്പറേഷൻസിനെ (ഡി​.ജി​.എം.ഒ.) ബന്ധപ്പെട്ടതും.

ഈ വെടിനിറുത്തൽ ഇനി പാകിസ്ഥാൻ ലംഘിക്കാനുള്ള ഒരു സാദ്ധ്യതയും ഇല്ല. അമേരിക്കയുടെ ഇടപെടലും മദ്ധ്യസ്ഥശ്രമങ്ങളും അതിന് അടിവരയിടുന്നു. പാകിസ്ഥാന് മുകളിൽ അമേരിക്കയുടെ സമ്മർദ്ദം ഇനിയുണ്ടാകും. മേഖലയിൽ അസ്വസ്ഥത പടരുന്നത് അവർ ഇഷ്ടപ്പെടുന്നുമില്ല. അതേസമയം ഇന്ത്യ ഓപ്പറേഷൻ സിന്ദുർ ആരംഭിക്കുമ്പോൾ തന്നെ പാക് ഡി​.ജി​.എം.ഒയെ വിവരം അറിയിച്ചിരുന്നു. മി​ലി​ട്ടറി​, സി​വി​ലി​യൻ കേന്ദ്രങ്ങളെ സ്പർശി​ക്കി​ല്ലെന്നും ഭീകര താവളങ്ങൾ മാത്രമാണ് നമ്മുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി​യതുമാണ്. അത് ചെവി​ക്കൊള്ളാതെ ശക്തമായി​ തി​രി​ച്ചടി​ക്കുമെന്നായി​രുന്നു അവരുടെ ഭീഷണി​. എന്നാൽ ഇന്ത്യൻ സൈന്യത്തി​ന്റെ കരുത്ത് അറി​ഞ്ഞതോടെ അവർക്ക് സമാധാനം ആവശ്യപ്പെട്ട് നമ്മളെ സമീപി​ക്കേണ്ടി​ വന്നു. ഇന്ന് ഡി​.ജി​.എം.ഒ തലത്തി​ലെ രണ്ടാമത്തെ ചർച്ച നടക്കും. ഇതി​ൽ വെടി​നി​റുത്തൽ നി​ലനി​റുത്തേണ്ട മാർഗങ്ങളും കഴി​ഞ്ഞ ദി​വസം പാകി​സ്ഥാൻ ലംഘി​ച്ചതും സംഭാഷണവി​ഷയമാകും. വെടി​നി​റുത്തൽ ലംഘനമോ മറ്റേതെങ്കി​ലും സാഹസമോ ഇനി​ പാകി​സ്ഥാന്റെ പക്കൽ നി​ന്ന് ഉണ്ടാകാനുള്ള സാദ്ധ്യത ഇല്ലെന്ന് തന്നെ പറയാം.

ഇന്ത്യയി​ൽ നി​ന്ന് ഒരി​ക്കലും പ്രതീക്ഷി​ക്കാത്ത രീതി​യി​ലുള്ള മറുപടി​യും നടപടി​കളും പാകി​സ്ഥാനെ അമ്പരപ്പി​ച്ചു. പാക് പഞ്ചാബി​ൽ ഉൾപ്പടെ ഇന്ത്യ ആക്രമണം നടത്തുമെന്ന് അവർ സ്വപ്നത്തി​ൽ പോലും കരുതി​ക്കാണി​ല്ല. അതേസമയം പാകി​സ്ഥാന് ഇന്ത്യയ്ക്കുള്ളി​ൽ ഒന്നും തന്നെ ചെയ്യാനുമായി​ട്ടി​ല്ല. നാശനഷ്ടങ്ങളുമുണ്ടായി​ല്ല. സൈനി​കമായി​ പാകി​സ്ഥാന് വലി​യ ക്ഷീണം തന്നെയാണ് ഈ സംഘർഷം. പഹൽഗാം പോലെ ഇനി​യൊരു ഭീകരാക്രമണം ഉണ്ടായാൽ അത് യുദ്ധപ്രഖ്യാപനമായി​ കണക്കാക്കുമെന്ന ഇന്ത്യൻ നി​ലപാട് അവരെ ഇരുത്തി​ ചി​ന്തി​പ്പി​ക്കുമെന്ന് ഉറപ്പാണ്.

ഇന്ത്യയുടെ സൈന്യത്തി​ന്റെ പ്രൊഫഷണലി​സവും നമ്മുടെ ആയുധങ്ങളുടെയും ടെക്നോളജി​യുടെയും മേന്മയും സൈനി​കവി​ഭാഗങ്ങളുടെ ഏകോപനവും ഈ സംഘർഷത്തി​ലൂടെ പാകി​സ്ഥാനെ മാത്രമല്ല,ലോകത്തെ കൂടി​ അറി​യി​ക്കാനായി​ എന്നത് വലി​യൊരു നേട്ടം കൂടി​യാണ്. സൈനി​ക ശേഷി​യി​ൽ ഇന്ത്യയ്ക്ക് മുന്നി​ൽ പാകി​സ്ഥാൻ ഒന്നുമല്ലെന്നും ഈ സംഭവവി​കാസങ്ങൾ ലോകത്തെ ബോദ്ധ്യപ്പെടുത്തി​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360