SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 PM IST

ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് പാർലമെന്ററി ഫോറം

speaker

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചും ബ്രിക്‌സ് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രസ്‌താവന. ബ്രസീലിൽ നടന്ന 11-ാമത് ബ്രിക്‌സ് പാർലമെന്ററി ഫോറത്തിൽ 10 രാഷ്ട്രങ്ങളുടെ പാർലമെന്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിൽ നിന്നുള്ള സംഘത്തെ നയിച്ചത് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയാണ്. ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, യു.എ.ഇ, ഈജിപ്‌ത്,​ എത്യോപ്യ,​ ഇന്തോനേഷ്യ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. ഭീകരതയ്‌ക്കെതിരെ ഇന്ത്യ സ്വീകരിക്കുന്ന കടുത്ത നിലപാടിന് പിന്തുണ ലഭിച്ചു. ലോക സമാധാനത്തിനും സുരക്ഷയ്‌ക്കും യോജിച്ചുനീങ്ങണമെന്ന് ധാരണയായി. 12-ാമത് ബ്രിക്‌സ് പാർലമെന്ററി ഫോറം അടുത്ത വർഷം ഇന്ത്യയിൽ നടക്കും. ചെയർമാൻഷിപ്പ് ഔദ്യോഗികമായി ലോക്‌സഭാ സ്‌പീക്കർക്ക് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360