SignIn
Kerala Kaumudi Online
Friday, 23 October 2026 3.48 AM IST

11 ലക്ഷം റെയിൽവേ ജീവനക്കാർക്ക് ബോണസ്

bonus

ന്യൂഡൽഹി: ദസറയ്‌ക്ക് മുന്നോടിയായി 11 ലക്ഷം നോൺ ഗസറ്റഡ് റെയിൽവേ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിച്ച കേന്ദ്ര കാബിനറ്റ് യോഗത്തിലാണ് തീരുമാനം. 78 ദിവസത്തെ വേതനത്തിന് തത്തുല്യമായ പ്രൊഡക്‌ടിവിറ്റി ലിങ്ക്ഡ് ബോണസ് (പി.എൽ.ബി)​ നൽകും. ഇതിനായി 1865.68 കോടി രൂപ വകയിരുത്തി. പരമാവധി ബോണസ് തുക 17,​951 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ലോക്കോ പൈലറ്റ്,​ സ്റ്റേഷൻ മാസ്റ്റർ,​ ഗ്രൂപ്പ് സി ജീവനക്കാർ തുടങ്ങിയവ‌ർക്ക് പ്രയോജനം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, BONUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360