SignIn
Kerala Kaumudi Online
Thursday, 22 October 2026 12.59 PM IST

കേന്ദ്ര നിർദ്ദേശം നടപ്പാക്കി, ബംഗാൾ രാജ്ഭവൻ ഇനി 'ലോക് ഭവൻ'

e

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഗവർണറുടെ ഔദ്യോഗിക വസതി ഇനി ലോക്ഭവൻ എന്ന് അറിയപ്പെടും. കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ചാണ് മാറ്റം. ബംഗാൾ ഗവർണർ സി.വി ആന്ദബോസ് പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പേര് ലോക്ഭവൻ എന്നാക്കുന്നതുസംബന്ധിച്ച് 25ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. കൊൽക്കത്തയിലെ രാജ്ഭവൻ, ഫ്ലാഗ്സ്റ്റാഫ് ഹൗസ്, ഡാർജിലിംഗ് എന്നിവയുടെ പേര് ഇനി മുതൽ ലോക് ഭവൻ എന്ന് പുനർനാമകരണം ചെയ്യുന്നുയെന്ന് വ്യക്തമാക്കുന്നതാണ് വിജ്ഞാപനം. പിന്നാലെയാണ് പേരുമാറ്റം ഗവർണർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസിനുള്ള ആദരമായാണിതെന്നും ആനന്ദബോസ് പറയുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ, പ്രതീക്ഷകൾ, പ്രശ്നങ്ങൾ എന്നിവ പരിഗണിക്കുന്ന വിധം പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവർണറുടെ ഔദ്യോഗിക വസതി ജൻ രാജ് ഭവൻ എന്ന നിലയിലേക്ക് മാറ്റാൻ പ്രേരണയായതെന്ന് ആനന്ദബോസ് എക്സിൽ കുറിച്ചു. രാജ്ഭവൻ എന്ന സംവിധാനം ആശ്ചര്യത്തോടെയും ഭയത്തോടെയും ജനങ്ങൾ നോക്കിക്കാണുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360