SignIn
Kerala Kaumudi Online
Friday, 23 October 2026 4.44 AM IST

പ്രധാനമന്ത്രിയുടെ ചായക്കട വാദം വോട്ടു തട്ടാൻ: ഖാർഗെ

r

ന്യൂഡൽഹി: താൻ പണ്ട് ചായവില്പന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം വോട്ടുകിട്ടാനുള്ള നാടകമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. അദ്ദേഹം എന്നെങ്കിലും ചായ ഉണ്ടാക്കിയോ എന്ന് സംശയമുണ്ടെന്നും കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച തൊഴിലുറപ്പ് വീണ്ടെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു.

പ്രസ്‌താവന വിവാദമായതോടെ മറുപടിയുമായി ബി.ജെ.പി രംഗത്തെത്തി. പ്രധാനമന്ത്രിയുടേത് ഒരു എളിയ പശ്ചാത്തലമാണെന്ന കാര്യം നിഷേധിക്കാനാവില്ലെന്ന് ടോം വടക്കൻ പറഞ്ഞു.

തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​ ​വീ​ണ്ടെ​ടു​ക്കും
വ​രെ​ ​പ്ര​ക്ഷോ​ഭം​:​ ​കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി​:​ ​പു​തി​യ​ ​നി​യ​മ​ത്തി​ലൂ​ടെ​ ​ഇ​ല്ലാ​താ​യ​ ​മ​ഹാ​ത്മാ​ ​ഗാ​ന്ധി​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​ ​തി​രി​ച്ചു​ ​കൊ​ണ്ടു​വ​രും​ ​വ​രെ​ ​പ്ര​ക്ഷോ​ഭ​ ​പ​രി​പാ​ടി​ക​ളു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ​ഡ​ൽ​ഹി​യി​ൽ​ ​ന​ട​ന്ന​ ​തൊ​ഴി​ലു​റ​പ്പ് ​വീ​ണ്ടെ​ടു​പ്പ് ​റാ​ലി​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജു​ൻ​ ​ഖാ​ർ​ഗെ​യും​ ​ലോ​ക്‌​സ​ഭ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​ ​വ്യ​ക്ത​മാ​ക്കി.
വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​ക​ൾ,​കോ​ൺ​ഗ്ര​സ് ​സം​ഘ​ട​നാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ,​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജ​യ​റാം​ ​ര​മേ​ശ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360