SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

സ്റ്റാലിനും സഞ്ജു 'ചേട്ടൻ'

e

ചെന്നൈ: സഞ്ജു സാംസൺ ആവേശമായി എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ചേട്ടൻ സഞ്ജു സാംസൺ ഇത്രയും ആധികാരികതയോടെയും സംയമനത്തോടെയും ബാറ്റ് ചെയ്യുന്നത് കാണുന്നത് ആവേശകരമായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട സമയത്ത് അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു- സ്റ്റാലിൻ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

ഐ.സി.സി പുരുഷ ട്വന്റി 20 ലോകകപ്പിൽ ഉജ്ജ്വല വിജയം നേടിയ ടീമിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള കുറിപ്പിൽ സ്റ്റാലിൻ പേപേരെടുത്ത് പറഞ്ഞ് പ്രശംസിച്ചത് സഞ്ജുവിനെ മാത്രമാണ്. ടൂർണമെന്റിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യയെ മികച്ച വിജയത്തിലേക്ക് നയിച്ച എല്ലാ കളിക്കാർക്കും എന്റെ ആശംസകളെന്നും അദ്ദേഹം കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360