SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.46 AM IST

ഡൽഹിയിൽ 2 മെട്രോ റൂട്ടുകൾ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി

s

33,500 കോടിയുടെ പദ്ധതികൾക്കും തുടക്കം

ന്യൂഡൽഹി: ഡൽഹിയിൽ പുതിയ രണ്ട് മെട്രോ റൂട്ടുകൾ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മജ്ലിസ് പാർക്ക് മുതൽ ബാബർപുർ വരെയുള്ള 12.3 കിലോമീറ്റർ ഇടനാഴിയും ദീപാലി ചൗക്ക് മുതൽ മജ്ലിസ് പാർക്ക് വരെയുള്ള 9.9 കിലോമീറ്റർ ഇടനാഴിയും രാജ്യത്തിന് സമർപ്പിച്ചു. ആധുനികവും വികസിതവുമായ ഡൽഹി കെട്ടിപ്പടുക്കാൻ ഡബിൾ എൻജിൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു. പുതിയ മെട്രോ റൂട്ടുകൾ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുമെന്നും കണക്‌ടിവിറ്റി മെച്ചപ്പെടുത്തുകയും നഗരവാസികളുടെ ജീവിതസൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കൂട്ടിച്ചേർത്തു. ഡൽഹിയിലെ 33,500 കോടിയുടെ വികസനപദ്ധതികൾക്കും മോദി തുടക്കമിട്ടു.

 വരും, മൂന്ന് മെട്രോ ഇടനാഴികൾ

മൂന്ന് പുതിയ മെട്രോ ഇടനാഴികളുടെ നിർമ്മാണത്തിനും മോദി തറക്കല്ലിട്ടു. ഡൽഹിയുടെ അധികാരസ്ഥാനങ്ങളും ചരിത്രസ്‌മാരകങ്ങളും കാണാനെത്തുന്നവർക്ക് ഉപകാരപ്പെടുന്ന റൂട്ടുകൾ കൂടിയാണിത്.

1.സെൻട്രൽ വിസ്റ്റ കോറിഡോർ- രാമകൃഷ്ണ ആശ്രമം മുതൽ ഇന്ദ്രപ്രസ്ഥ വരെ 9 കിലോമീറ്റർ. ഭൂഗർഭപാതയിലൂടെ മെട്രോ കുതിക്കും. ശിവാജി സ്റ്റേഡിയം, സെൻട്രൽ സെക്രട്ടേറിയറ്റ്, ഇന്ത്യാ ഗേറ്റ്, യുദ്ധസ്‌മാരകം, ഡൽഹി ഹൈക്കോടതി, ബറോഡ ഹൗസ്, ഭാരത് മണ്ഡപം, ഇന്ദ്രപ്രസ്ഥ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ.

2.ഗോൾഡൻ ലൈൻ വിപുലീകരണം- എയ്റോ സിറ്റി മുതൽ ഡൽഹി വിമാനത്താവളം ടെർമിനൽ 1 വരെ 2.26 കിലോമീറ്റർ

3.തുഗ്ലക്കാബാദ് മുതൽ കാളിന്ദി കുഞ്ച് വരെ 3.9 കിലോമീറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360