SignIn
Kerala Kaumudi Online
Thursday, 25 June 2026 12.56 AM IST

വിജയ് മത്സരിക്കുന്ന മണ്ഡലത്തിൽ സ്റ്റാലിന്റെ മോണിംഗ് വാക്ക്

ss

ചെന്നൈ: ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ പ്രഭാത സവാരി നടത്തി മുഖ്യമന്ത്രി എം.കെ.സ്റ്രാലിൻ വോട്ടർമാരോട് ഡി.എം.കെയ്ക്കായി വോട്ടു തേടി. നിലവിലെ എം.എൽ.എ ഇനിഗോ എസ്. ഇരുദയരാജാണ് വീണ്ടും ഡി.എം.കെയ്ക്കു വേണ്ടി ജനവിധി തേടുന്നത്.

ടി.വി.കെ പ്രസിഡന്റ് വിജയ് മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലം ആയതോടെയാണ്

ട്രിച്ചി ഈസ്റ്റ് ശ്രദ്ധാകേന്ദ്രമായത്. ഇന്ന് മണ്ഡലത്തിൽ വിജയ് പത്രിക നൽകാനിരിക്കെയാണ് സ്റ്റാലിന്റെ മോണിംഗ് വാക്ക്. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിൽ ഇറുദയരാജ്, ന്യൂനപക്ഷക്ഷേമത്തിനായി എന്തും ചെയ്യുന്ന നേതാവാണെന്നും സ്റ്റാലിൻ പ്രശംസിച്ചു. ക്രിസ്ത്യൻ സംഘടനാ നേതാവ് കൂടിയായാണ് ഇറുദയരാജ്.

ഗാന്ധിനഗർ മാർക്കറ്റിലെ ടീ ഷോപ്പിൽ നിന്ന് ചായ കുടിച്ച സ്റ്റാലിൻ നാട്ടുകാരുമായി സംസാരിക്കുകയും ചെയ്തു.

സ്റ്റാലിൻ പിന്നീട് വെസ്റ്ര് മണ്ഡലത്തിലെ ഭീമ നഗർ സന്ദർശിച്ചു, അവിടെ അദ്ദേഹം മുതിർന്ന ഡി.എം.കെ. നേതാവും സ്ഥാനാർത്ഥിയുമായ കെ.എൻ. നെഹ്‌റുവും ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360