SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

വിജയ്‌ക്ക് വെട്രിനാൾ തൃഷയ്ക്ക് പിറന്നാൾ, ആശംസകളുമായി വിജയ്‌യുടെ വീട്ടിൽ തൃഷ എത്തി

r

ചെന്നൈ: വോട്ടെണ്ണി തുടങ്ങും മുമ്പ് വിജയ്‌യുടെ ടി.വി.കെയുടെ വിജയത്തിനു വേണ്ടികൂടി പ്രാർത്ഥിച്ച് നടി തൃഷ തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ. വോട്ടെണ്ണലിൽ ടി.വി.കെ മിന്നി കയറിയതിനു ശേഷം തൃഷ നേരെ എത്തിയത് വിജയ്‌യുടെ വീട്ടിലേക്ക്. ഇന്നലെ തൃഷയുടെ 43-ാം പിറന്നാളായിരുന്നു.

വിജയ് സിനിമകളിലെ നായികയും സുഹൃത്തും മാത്രമല്ല തൃഷ സമീപകാലത്ത് വിജയ്‌യുമായി ബന്ധപ്പെട്ട വിവാദത്തിലെ നായിക കൂടിയാണ് തൃഷ.

ടി.വി.കെ പതാകയുടെ നിറങ്ങളുളള ഷാൾ ധരിച്ചാണ് തൃഷ ക്ഷേത്രദർശനം നടത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽവോട്ട്‌രേഖപ്പെടുത്തിയതിന് പിന്നാലെ വിരലിൽ മഷി പുരട്ടിയ ചിത്രം തൃഷ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വിജയ്‌യും തൃഷയും ഒന്നിച്ചഭിനയിച്ച് 2004ൽ പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പമാണ് തൃഷ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രത്തിലെ 'അർജുനർ വില്ല്' എന്ന ഗാനമാണ് തൃഷയുടെപോസ്റ്റിലുണ്ടായിരുന്നത്.

ഇന്നലെ വിജയ്‌യുടെ വസതിയിലേക്ക് തൃഷ എത്തിയതും ഫോട്ടോഗ്രാഫർമാരും വീഡിയോ ഗ്രാഫർമാരും ദൃശ്യങ്ങൾ പകർത്താൻ മത്സരിച്ചു. കാറിനുള്ളിലിരുന്ന് തംസപ്പ് കാണിച്ച് ചിരിച്ചിരുന്നതല്ലാതെ തൃഷ ഒന്നും പ്രതികരിച്ചില്ല.

ഇതിനിടെ തനിക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് ഒരിക്കൽ തൃഷ പറഞ്ഞ വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. സംഗീതമായുള്ള വിവാഹം ബന്ധം വേർപെടുത്തിയാൽ വിജയ് തൃഷയെ വിവാഹം കഴിക്കുമെന്ന പ്രചാരണം ശക്തമാണിപ്പോൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360