SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

'ഞാനടിച്ചാൽ താങ്കമാട്ടെ' , വിജയ് വേട്ടയിൽ വിറച്ച് തമിഴക രാഷ്ട്രീയം

g

ചെന്നൈ: 'ഞാനടിച്ചാൽ താങ്കമാട്ടെ, നാലു മാസം തൂങ്കമാട്ടെ..." തമിഴ്നാട് വിജയ് തൂക്കിയതിനുപിന്നാലെ അരാധകരുടെ വാട്ട്സ്‌ആപ്പ് സ്റ്റാറ്റസുകൾ ഭരിക്കുന്നത് ഈ പാട്ടാണ്. വിജയ്‌യുടെ വേട്ടൈക്കാരൻ സിനിമയിലെ പാട്ട്. വരികളിൽ പറഞ്ഞിരിക്കുന്നതുപോലെ

വിജയ്‌യുടെ 'പ്രഹരത്തിൽ" ഇരുദ്രാവിഡ പാർട്ടികളും ഞെരിപിരികൊള്ളുകയാണ്.

2024 ഫെബ്രുവരി രണ്ടിനാണ് വിജയ് തമിഴക വെട്രി കഴകം (ടി.വി.കെ)​ എന്ന പാർട്ടി പ്രഖ്യാപിക്കുന്നത്. കാര്യമായ ചലനമൊന്നും വിജയ് സൃഷ്ടിക്കാൻ പോകുന്നില്ലെന്നാണ് അന്ന് മറ്റ് രാഷ്ട്രീയ നേതൃത്വങ്ങൾ വിലയിരുത്തിയത്. രണ്ടു വർഷവും മൂന്നു മാസവും പിന്നിടുമ്പോൾ മുഖ്യമന്ത്രി കസേര വലിച്ചിട്ടിരിക്കാൻ തയ്യാറെടുക്കയാണ് വിജയ്.

2024 ഒക്ടോബർ 27ന് വിക്രവാണ്ടിയിൽ നടന്ന ടി.വി.കെയുടെ ആദ്യ പൊതുസമ്മേളനം പാർട്ടിയിൽ പുതുതലമുറയുടെ പ്രതീക്ഷ എത്രയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു. 2026ൽ എല്ലാ സീറ്റിലും മത്സരിച്ച് അധികാരത്തിൽ വരുമെന്നും എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം ഒരു സിനിമാതാരം ആധിപത്യം നേടുമെന്നും അന്ന് വിജയ് പ്രഖ്യാപിച്ചു. രാഷ്ട്രീയ ശത്രു ഡി.എം.കെയാണെന്നും പ്രത്യയശാസ്ത്ര ശത്രു ബി.ജെ.പിയാണെന്നും പറഞ്ഞു. 'മൈഡിയ‌ർ അങ്കിൾ കേൾക്കിതാ" എന്ന് സ്റ്റാലിനെയും

താമരയിലയിൽ തണ്ണിയേ ഒട്ടാത് തമിഴക മക്കൾ എപ്പടി ഓട്ടുവാങ്കേ? എന്ന് ചോദിച്ചുകൊണ്ട് ബി.ജെ.പിയേയും പരിഹസിച്ചു.

'കോൺഫിഡന്റായിറുങ്കൈ, വെട്രി നിശ്ചയം" എന്നുപറഞ്ഞാണ് എല്ലാ പ്രസംഗങ്ങളും വിജയ് അവസാനിപ്പിച്ചത്. എല്ലാം യാഥാർത്ഥ്യമായി.
തമിഴ്നാട് കാത്തിരിക്കുന്നത് ആ മാസ് എൻട്രിക്കായാണ്. എം.ജി.ആറിന്റെ പിന്മുറക്കാരന്റെ സത്യപ്രതിജ്ഞയ്ക്കായി.

കരൂരും വിവാഹ

മോചനവും

 റോഡ് ഷോകളിലൂടെ ജനങ്ങളെ ഇളക്കി മറിച്ച് പ്രചാരണം നടത്തുന്നതിനിടെയാണ് കരൂരിൽ 41 പേരുടെ ജീവനെടുത്ത ദുരന്തമുണ്ടാകുന്നത്. റോഡ് ഷോകൾക്കും സമ്മേളനങ്ങൾക്കും നിയന്ത്രണം. വിജയ് പെട്ടുപോയെന്ന് വിധിയെഴുതിയവർക്ക് തെറ്റി

 ഭാര്യ സംഗീത നൽകിയ വിവാഹമോചന കേസും പുറത്തായി. വിവാദങ്ങൾ.

തുടർച്ചയായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലൂടെ വിജയ് തിരിച്ചുവന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360