SignIn
Kerala Kaumudi Online
Monday, 27 July 2026 6.49 AM IST

ഭാര്യ വളർത്തുമൃഗം അല്ല:സുപ്രീംകോടതി

supreme-court

ന്യൂഡൽഹി: ഭാര്യ വളർത്തുമൃഗമല്ലെന്നും മാന്യമായി അവരോട് ഇടപെടണമന്നും സുപ്രീംകോടതി. ബീഹാറിലെ ഗാർഹിക പീഡനക്കേസിൽ പ്രതിയായ ഭർത്താവിന് മുൻകൂർ ജാമ്യം നിഷേധിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമർശം നടത്തിയത്. പാട്ന ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ഭർത്താവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മൂന്ന് വിവാഹം കഴിച്ച ഭർത്താവ് വീട്ടുചെലവോ നൽകുന്നില്ല. മദ്യപിച്ചു വന്ന് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നുവെന്നാണ് ആദ്യ ഭാര്യയുടെ പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ