SignIn
Kerala Kaumudi Online
Saturday, 16 May 2026 12.17 AM IST

വിശ്വാസം നേടി വിജയ് സർക്കാർ അനുകൂലിച്ചവർ 144,​ എതിർത്തവർ 22  അണ്ണാ ഡി.എം.കെ പിളർന്നു

ss

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിശ്വാസം നേടിയെടുത്ത് വിജയ് സർക്കാർ. വിശ്വാസ വോട്ടെടുപ്പിൽ ലഭിച്ചത്144 എം.എൽ.എമാരുടെ പിന്തുണ. കേവല ഭൂരിപക്ഷത്തിന് 117 എം.എൽ.എമാരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. പാർട്ടി വിപ്പ് ലംഘിച്ച് അണ്ണാ ഡി.എം.കെയിലെ 25 എം.എൽ.എമാർ അനുകൂല വോട്ട് രേഖപ്പെടുത്തി. സ്പീക്കറെ കൂടാതെ ടി.വി.കെ അംഗങ്ങൾ 105, അണ്ണാ ഡി.എം.കെ വിമത പക്ഷം 25, കോൺഗ്രസ് 5, സി.പി.എം, സി.പി.ഐ, വി.സി.കെ, മുസ്ലിം ലീഗ് - രണ്ടുവീതം, അമ്മാ മക്കൾ മുന്നേറ്റ കഴകം- ഒന്ന് എന്നിങ്ങനെയാണ് ലഭിച്ച അനുകൂല വോട്ടുകൾ. ഹൈക്കോടതിയുടെ വിലക്കുണ്ടായിരുന്നതിനാൽ ടി.വി.കെയിലെ ഒരംഗത്തിന് വോട്ട് ചെയ്യാനായില്ല. അണ്ണാ ഡി.എം.കെയിലെ മറ്റ് 22 പേർ എതിർത്ത് വോട്ടുചെയ്തു. പി.എം.കെയിലെ നാലുപേരും ബി.ജെ.പിയിലെ ഏക അംഗവും വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

വാക്കൗട്ട് നടത്തി

പ്രതിപക്ഷം

വോട്ടെടുപ്പിനുമുമ്പ് ടി.വി.കെ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസംഗം. ശേഷം സഭയിൽ നിന്ന് ഡി.എം.കെ എം.എൽ.എമാരുടെയും ഡി.എം.ഡി.കെ എം.എൽ.എ പ്രേമലത വിജയകാന്തിന്റെയും വാക്ക്ഔട്ട്. അണ്ണാ ഡി.എം.കെ വിമതരെ സന്ദർശിച്ചതിന് മുഖ്യമന്ത്രി വിജയ്‌യെ ഉദയനിധി വിമർശിച്ചു. വിജയ് അവതരിപ്പിച്ച വിശ്വാസപ്രമേയത്തിൽ സംസാരിക്കാൻ വിമത നേതാവ് എസ്.പി.വേലുമണിയെ അനുവദിച്ചത് അണ്ണാ ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമി എതിർത്തത് ബഹളത്തിന് കാരണമായി. പ്രമേയത്തെ അനുകൂലിച്ച എല്ലാ അംഗങ്ങൾക്കും മുഖ്യമന്ത്രി വിജയ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360