SignIn
Kerala Kaumudi Online
Friday, 15 May 2026 9.43 PM IST

ഗൂഗിളിനും ആപ്പിളിനും നിർദ്ദേശം അശ്ലീല ആപ്പുകൾ നീക്കം ചെയ്യണം

s

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കമുള്ള മൊബൈൽ ആപ്പുകൾ നീക്കം ചെയ്യാൻ ഗൂഗിളിനും ആപ്പിളിനും ഡൽഹി ഹൈക്കോടതിയുടെ ക‌ർശന നിർദ്ദേശം. ഗൂഗിളിന്റെ പ്ലേ സ്റ്റോർ, ആപ്പിളിന്റെ ആപ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് നീക്കണം. ഇത്തരം ആപ്പുകൾ വീണ്ടും സ്വന്തം സ്റ്റോറുകളിൽ അപ്‌ലോഡ് ആകില്ലെന്ന് ഉറപ്പാക്കുകയും വേണം. തലമുറകളെ നാശത്തിലേക്ക് തള്ളിവിടുന്നത് അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാദ്ധ്യായ അദ്ധ്യക്ഷനായ ‌ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നടപടിയെടുത്ത ശേഷം രണ്ട് ടെക് ഭീമന്മാരും റിപ്പോ‌ർട്ട് സമർപ്പിക്കണം. പൊതുതാത്പര്യഹർജി പരിഗണിച്ചാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360