SignIn
Kerala Kaumudi Online
Saturday, 06 June 2026 12.08 AM IST

ഇന്ത്യക്ക് ശുഭവാർത്ത,​ ആൻഡമാൻ തീരത്ത് വൻതോതിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി

oil-india-

ന്യൂഡൽഹി : ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ഇന്ധനവില വർദ്ധിക്കുന്നതിനിടെ ഇന്ത്യക്ക് ശുഭവാർത്തയുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിൽ നടത്തിയ പര്യവേക്ഷണത്തിൽ ആൻഡമാൻ ദ്വീപിനോട് ചേർന്നുള്ള സമുദ്രതീരത്ത് വൻതോതിൽ പ്രകൃതി വാതക ശേഖരം കണ്ടെത്തി. ഇന്ത്യയുടെ സമുദ്രാന്തര പര്യവേക്ഷണ പദ്ധതിയായ സമുദ്ര മന്തൻ ദൗത്യത്തിലാണ് സുപ്രധാന നേട്ടം. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.

ആൻ​ഡ​മാ​ൻ​ ​ദ്വീ​പു​ക​ളു​ടെ​ ​കി​ഴ​ക്ക​ൻ​ ​തീ​ര​ത്ത് ​നി​ന്ന് 15​കി.​മീ.​ ​അ​ക​ലെ​ 355​മീ​റ്റ​ർ​ ​ആ​ഴ​ത്തി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​ഖ​ന​ന​ ​കേ​ന്ദ്ര​മാ​യ​ ​'​ശ്രീ​ ​വി​ജ​യ​പു​രം​ ​-3​'​ലാ​ണ് ​പ്ര​കൃ​തി​വാ​ത​കം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​വി​ടെ​ 1,900​ ​മീ​റ്റ​റി​ല​ധി​കം​ ​ആ​ഴ​ത്തി​ൽ​ ​പ​ര്യ​വേ​ഷ​ണം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ക​ണ്ടെ​ത്തി​യ​ ​പ്ര​കൃ​തി​വാ​ത​ക​ത്തി​ന്റെ​ ​ഘ​ട​ന​യും​ ​ക​ലോ​റി​ഫി​ക് ​മൂ​ല്യ​വും​ ​വി​ല​യി​രു​ത്തു​ന്ന​തി​നാ​യി​ ​പ​രി​ശോ​ധ​ന​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ഇ​ന്ത്യ​ൻ​ ​അ​തി​ർ​ത്തി​യി​ലെ​ ​ആ​ഴ​ക്ക​ട​ൽ​ ​പ​ര്യ​വേ​ഷ​ണ​ത്തി​നു​ള്ള​ ​'​സ​മു​ദ്ര​ ​മ​ന്ത​ൻ​ ​മി​ഷ​ൻ​'​ ​(​നാ​ഷ​ണ​ൽ​ ​ഡീ​പ് ​വാ​ട്ട​ർ​ ​എ​ക്സ്പ്ലോ​റേ​ഷ​ൻ​ ​മി​ഷ​ൻ​)​ ​പ്ര​കാ​ര​മാ​ണ് ​ആ​ൻ​ഡ​മാ​നി​ൽ​ ​ഓയി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ന​ട​പ​ടി​ക​ൾ.​ ​നി​ല​വി​ൽ​ ​കു​ഴി​ച്ച​ ​മൂ​ന്ന് ​പ​ര്യ​വേ​ക്ഷ​ണ​ ​ഖ​നി​ക​ളി​ൽ​ ​ര​ണ്ടി​ലും​ ​ഹൈ​ഡ്രോ​കാ​ർ​ബ​ൺ​ ​സാ​ന്നി​ദ്ധ്യം​ ​ക​ണ്ടെ​ത്തി​യ​താ​യി​ ​പ​റ​യു​ന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 2025ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സമുദ്ര മന്തൻ മിഷൻ പ്രഖ്യാപിച്ചത്. ആഗോളതലത്തിലുള്ള ആഴക്കടൽ പര്യവേക്ഷണ വിദഗ്ദ്ധരുടെ സഹായത്തോടെ ഈ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ കണ്ടെത്തൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, ANDAMAN, OIL INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360