
ന്യൂഡൽഹി: ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസുകളിൽ മെഡലുകൾ വാരിക്കൂട്ടിയ ഇന്ത്യയുടെ ഷൂട്ടിംഗ് ഇതിഹാസം ജസ്‌പാൽ റാണ വിടവാങ്ങി. ഹൃദയാഘാതത്തെത്തുടർന്ന് 49-ാം വയസിലായിരുന്നു അന്ത്യം. പരിസ്ഥിതി പ്രവർത്തകയായ ആരുഷി വർമ്മയാണ് ഭാര്യ. മക്കൾ: ദേവാൻഷി റാണ, യുവരാജ് റാണ.
കഴിഞ്ഞയാഴ്ച മ്യൂണിക്കിൽ നടന്ന ഷൂട്ടിംഗ് ലോകകപ്പിൽ ഒളിമ്പിക് മെഡലിസ്റ്റായ മനുഭാക്കറിന്റെ പരിശീലകനായി എത്തിയപ്പോൾ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. അസിഡിറ്റി ആണെന്ന് കരുതി ചികിത്സ തേടിയില്ല. ഇന്ത്യയിലേക്ക് മടങ്ങവെ വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുകയും സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് മരിച്ചത്. ഹൃദയാഘാതം സംഭവിച്ച് മൂന്നുദിവസത്തിനുശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്‌ടർമാർ പറഞ്ഞു. അർജുന ദ്രോണാചാര്യ അവാർഡുകൾ നേടിയിട്ടുണ്ട്. തനിക്ക് നേടാനാകാത്ത ഒളിമ്പിക്സ് മെഡൽ പ്രിയശിഷ്യയായ മനു ഭാക്കറിലൂടെ 2024 പാരീസ് ഒളിമ്പിക്സിൽ നേടിയെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |