
തുഗ്ലക്കാബാദിലെ ഗലി നമ്പർ ഒന്നിൽ സ്ഥിതി ചെയ്യുന്ന അഞ്ച് നില കെട്ടിടത്തിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു തീപിടിത്തം. പാർക്കിംഗ് ഏരിയയിൽ നിന്നുള്ള തീ മുകളിലേക്ക് പടരുകയായിരുന്നു. കനത്ത പുക കാരണം കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ എട്ട് താമസക്കാരെ രക്ഷപ്പെടുത്തി സഫ്ദർജംഗ് ആശുപത്രിയിലേക്കും എയിംസ് ട്രോമ സെന്ററിലേക്കും മാറ്റി. പാർക്കിംഗ് ഏരിയയിൽ വൈദ്യുതി സ്‌കൂട്ടർ ചാർജ് ചെയ്ത സ്ഥലത്തെ വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. ഒരു സ്‌കൂട്ടർ ഉൾപ്പെടെ എട്ട് ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു. നാല് ഫയർ എൻജിനെത്തി പുലർച്ചെ നാലോടെ തീ കെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |