SignIn
Kerala Kaumudi Online
Monday, 27 July 2026 11.37 AM IST

52,000 കോടിയുടെ പ്രതിരോധ ഇടപാടിന് അനുമതി

fund-for-defence

ന്യൂഡൽഹി: സായുധ സേനകൾക്ക് ആയുധങ്ങൾ അടക്കം വാങ്ങാൻ 52,000 കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിരോധ അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) അംഗീകാരം നൽകി.

കരസേനയ്‌ക്കായി ഡ്രോണുകളെ ചെറുക്കാനുള്ള ഇലക്ട്രോണിക് യുദ്ധ സംവിധാനമായ 'ആകാശ് തരംഗ്', പോർട്ടബിൾ ടാങ്ക് വേധ ഗൈഡഡ് മിസൈൽ (എം.പി.എ.ടി.ജി.എം) സംവിധാനം, കരയിൽ നിന്ന് ആകാശത്തേക്ക് താെടുക്കുന്ന ഹ്രസ്വദൂര മിസൈൽ (എം.ആർ.എസ്.എ.എം), ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനം (വി-ഷോറാഡ്സ്), ടാങ്കുകൾക്കുള്ള സംരക്ഷണ സംവിധാനം, ജെറ്റ് അധിഷ്ഠിത കാമികാസെ ഡ്രോൺ സംവിധാനം എന്നിവയടക്കം വാങ്ങാനാണ് അനുമതി.

നാവികസേനയ്ക്കായി മൾട്ടി ഇൻഫ്ലുവൻസ് ഗ്രൗണ്ട് മൈൻ (എം.ഐ.ജി.എം), നിരീക്ഷണത്തിനുള്ള നേവൽ ഷിപ്പ്ബോൺ അൺമാൻഡ് ഏരിയൽ സിസ്റ്റം (എൻ.എസ്.യു.എ.എസ്) എന്നിവ വാങ്ങുന്നതിനും ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനത്തിനുള്ള പരീക്ഷണത്തറ (എൽ.ബി.ടി.എഫ്) സ്ഥാപിക്കുന്നതിനും അനുമതി നൽകി.

വ്യോമസേനയ്ക്കായി ഇന്റലിജൻസ്, നിരീക്ഷണം, ടെലികമ്മ്യൂണിക്കേഷൻ, റിമോട്ട് സെൻസിംഗ് ഉപയോഗങ്ങൾക്കുള്ള ഫിക്സഡ്-വിംഗ് ബേസ്ഡ് ഹൈ ആൾട്ടിറ്റ്യൂഡ് സ്യൂഡോ സാറ്റലൈറ്റ് വാങ്ങാനും അനുമതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEFENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360