ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ വീണ്ടും കൊണ്ടുവരുന്നുണ്ടെങ്കിൽ സർവകക്ഷി യോഗം വിളിച്ച് സമവായമുണ്ടാക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുൻപ് പുതുക്കിയ നിർദ്ദേശങ്ങൾ പഠിക്കാൻ പ്രതിപക്ഷത്തിന് മതിയായ സമയം നൽകണം. ബില്ലിനെ കോൺഗ്രസ് ശക്തമായി എതിർക്കുമെന്ന് ഖാർഗെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |