SignIn
Kerala Kaumudi Online
Monday, 20 July 2026 7.46 PM IST

രണ്ട് ജില്ലാ ജഡ്‌ജിമാരെ സസ്‌പെൻഡ് ചെയ്‌ത് ഡൽഹി ഹൈക്കോടതി

e

ന്യൂഡൽഹി: ഗുരുതരമായ അച്ചടക്കലംഘനവും പെരുമാറ്റദൂഷ്യവും ആരോപിച്ച് ഡൽഹി ഹൈക്കോടതി രണ്ട് ജില്ലാ ജഡ്‌ജിമാരെ സസ്‌പെൻഡ് ചെയ്തു. സാകേത് കോടതിയിലെ ജില്ലാ ജഡ്‌ജി വീണാ റാണി, തീസ് ഹസാരി കോടതിയിലെ ജില്ലാ ജഡ്ജി വിനയ് സിംഗാൾ എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്തത്.

ഫോറം ഷോപ്പിംഗ് (തങ്ങൾക്കിഷ്ടമുള്ള കോടതികളിൽനിന്ന് അനുകൂല വിധി സമ്പാദിക്കൽ) മായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് വീണാ റാണിക്കെതിരെ നടപടി. 15നാണ് ഇവരുടെ സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ലേലക്കാരെ നിയമിക്കുന്നതിൽ ക്രമക്കേട് നടത്തിയെന്ന വിജിലൻസ് അന്വേഷണത്തെ തുടർന്നാണ് വിനയ് സിംഗാളിനെ സസ്‌പെൻഡ് ചെയ്തത്. അർഹതയില്ലാത്തവരെ ലേലക്കാരായി നിയമിക്കുകയു അമിത തുക ഈടാക്കാൻ അനുവദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ജൂലായ് 10നാണ് ഇദ്ദേഹത്തിനെതിരെയുള്ള ഉത്തരവ് പുറത്തുവന്നത്. ഇരുവർക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ ഉണ്ടാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുൻകൂർ അനുമതിയില്ലാതെ ഇവർ ഡൽഹി വിട്ടുപോകരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360