SignIn
Kerala Kaumudi Online
Monday, 29 June 2026 4.37 PM IST

ഫോൺ തട്ടിയെടുക്കാൻ ശ്രമം: ട്രെയിൻ ജനലിൽ കള്ളൻ കുടുങ്ങിക്കിടന്നത് 10 കി.മീ

bihar-train

പട്ന: യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ജനലിൽ കൈ കുടുങ്ങിയ കള്ളൻ ട്രെയിനിൽ തൂങ്ങിക്കിടന്നത് 10 കിലോമീറ്റർ. മോഷണ ശ്രമത്തിനിടെ യാത്രക്കാരിൽ ഒരാൾ കൈ ജനലിലൂടെ വലിച്ചതോടെയാണ് കള്ളൻ കുടുങ്ങിയത്. ബീഹാറിലെ പട്നയിലാണ് സംഭവം.

സ്റ്റേഷനുകളിൽ ട്രെയിൻ നിറുത്തുമ്പോൾ ജനലിലൂടെ മോഷണം നടത്തുന്നത് പതിവാണ്. ബെഗുസാരായിൽ നിന്ന് ഖഗാരിയയിലേക്കുള്ള ട്രെയിനിലാണ് മോഷണ ശ്രമമുണ്ടായത്. നിറുത്തിയിട്ട ട്രെയിനിലെ ജനലിലൂടെ കള്ളൻ ഫോൺ മോഷ്ടിക്കാൻ ശ്രമിക്കുന്നതു കണ്ട യാത്രക്കാരൻ അകത്തു നിന്ന് ഇയാളുടെ കൈ പിടിച്ചു വലിക്കുകയായിരുന്നു.

ട്രെയിൻ മുന്നോട്ടെടുത്തതോടെ തന്നെ വിടാൻ കള്ളൻ അപേക്ഷിച്ചു. എന്നാൽ മുന്നോട്ടു നീങ്ങിയ ട്രെയിനിൽ നിന്ന് വീഴാതിരിക്കാൻ അയാൾ അടുത്ത കൈയും ജനലിലേക്കിട്ടു. അപകടമുണ്ടാകാതിരിക്കാൻ യാത്രക്കാർ ഇരു കൈയും വലിച്ചു പിടിച്ചതോടെ കള്ളൻ ട്രെയിനിൽ തൂങ്ങിക്കിടന്നു. ഖഗാരിയ സ്റ്റേഷനിലെത്തിയ ഉടൻ കള്ളൻ ഓടിപ്പോയെന്നും യാത്രക്കാർ പറയുന്നു. ജനലിൽ കുടുങ്ങിയ കള്ളന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIHAR TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360