SignIn
Kerala Kaumudi Online
Wednesday, 28 October 2026 12.47 AM IST

നിരക്ക് 1,500 മുതൽ: ടോൾപ്ലാസ: 20 കി.മീ പരിധിയിലുള്ളവർക്ക് വാർഷിക പാസ്

toll-plaza

ന്യൂഡൽഹി:ദേശീയപാതകളിലെ ടോൾപ്ലാസയുടെ 20കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന സ്വകാര്യ വാഹനഉടമകൾക്ക് കുറഞ്ഞ നിരക്കിൽ വാർഷികപാസ് അനുവദിച്ച് കേന്ദ്രസർക്കാർ. നവംബർ ഒന്നുമുതൽ പ്രാബല്യത്തിലാകും. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയമാണ് പരിഷ്‌കാരം വിജ്ഞാപനം ചെയ്തത്.

നഗരസഭാപരിധിക്ക് പുറത്തുള്ള ടോൾ പ്ലാസകളിൽ വാർഷികപാസിന് 1,500ആണ് നിരക്ക്. നഗരസഭാ അല്ലെങ്കിൽ പ്രാദേശിക നഗരപരിധിക്കുള്ളിലുള്ള ടോൾ പ്ലാസകളിൽ 3,000 നൽകണം. നിലവിലുള്ള പ്രതിമാസ പാസിന് പകരമായി അർഹരായവർക്ക് പുതിയ പാസ് തിരഞ്ഞെടുക്കാം.

സാധുവായതും പ്രവർത്തനക്ഷമവുമായ ഫാസ്റ്റ് ടാഗുള്ള വാണിജ്യേതര വാഹനഉടമകൾക്കാണ് ആനുകൂല്യം. തിരഞ്ഞെടുത്ത ടോൾ പ്ലാസയിൽ മാത്രമേ പാസ് ഉപയോഗിക്കാനാകൂ. മറ്റ് ടോൾ പ്ലാസകളിലേക്ക് പാസ് മാറ്റാനാവില്ല. സഞ്ചരിക്കുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിൽ ഒരു സ്‌ട്രെച്ചിന്റെ തുടക്കത്തിലും അവസാനത്തിലും ടോൾ ഈടാക്കുന്ന ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും ആനുകൂല്യം ലഭിക്കില്ല. സർവീസ് റോഡോ ബദൽ പാതയോ ലഭ്യമാണെങ്കിലും പാസ് അനുവദിക്കില്ല.

അർഹമായ ടോൾ പ്ലാസകളിൽ നവംബർ ഒന്നുമുതൽ പാസ് ലഭിക്കും. ഡിസംബർ ഒന്നുമുതൽ രാജ്മാർഗയാത്ര ആപ്പിലൂടെയും പാസ് നേടാം. നിരക്കുകൾ എല്ലാ വർഷവും ഏപ്രിൽ ഒന്നിന് പരിഷ്‌കരിക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOLL PLAZA FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360