SignIn
Kerala Kaumudi Online
Wednesday, 28 October 2026 12.47 AM IST

ജെ.ഇ.ഇ മെയിൻ : നവംബർ 22 വരെ അപേക്ഷിക്കാം

jee-main-

കൊച്ചി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ 2027 സെഷൻ 1 പരീക്ഷയ്ക്ക് നവംബർ 22 വരെ അപേക്ഷിക്കാം. ഐ.ഐ.ഐ.ടികൾ, എൻ.ഐ.ടികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ബി.ടെക്/ ബി.ഇ പ്രവേശനം ജെ.ഇ.ഇ മെയിൻ അടിസ്ഥാനത്തിലാണ്. ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാ യോഗ്യതയും ബി.ആർക്/ ബി. പ്ലാനിംഗ് പ്രവേശനവും ജെ.ഇ.ഇ മെയിൻ സ്കോറിന്റെ അടിസ്ഥാനത്തിലാണ്. ജനുവരി 20, 21, 22, 23, 24, 28 തീയതികളിലാണ് പരീക്ഷ. വെബ്സൈറ്റ്: nta.ac.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360