ന്യൂഡൽഹി: രാജ്യത്ത് പുതുതായി പുറത്തിറക്കിയ ഇ20 പെട്രോളിനെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം തെറ്റായ വിവരങ്ങളെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. രാജ്യത്ത് ഇ20 പെട്രോളിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകവിമർശനം ഉയരുന്നതിനിടെയാണ് മന്ത്രി പ്രതികരിച്ചത്. എഥനോൾ പെട്രോൾ വാഹനത്തിന്റെ ഇന്ധനക്ഷമത കുറയ്‌ക്കുന്നതായും എഞ്ചിന് കേടുപാടുകൾ വരുത്തുന്നതായുമുള്ള വിമർശനങ്ങൾക്കാണ് മന്ത്രി മറുപടി പറഞ്ഞത്.
വികസിത് ഭാരത് കോൺക്‌ളേവിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യത്തിൽ വിമർശനം ഉന്നയിച്ചത്. 'ഇ20 പെട്രോൾ കാരണം ഇതുവരെയും ഒരുകാറിനും പ്രശ്നങ്ങൾ നേരിടുന്നതായി കണ്ടെത്തിയിട്ടില്ല. ഇ20 പെട്രോൾ ഉപയോഗിച്ചത് കാരണം രാജ്യത്ത് ഏതെങ്കിലും കാറിന് പ്രശ്‌നം നേരിട്ടിട്ടുണ്ടോ? ഒന്നുപറയൂ. ഉയർന്ന എഥനോൾ അടങ്ങിയ പെട്രോൾ വിൽപനയെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇത് പണം വാങ്ങിയുള്ള പ്രചരണമാണ്.'-നിതിൻ ഗഡ്‌കരി പറഞ്ഞു.
എഥനോൾ പെട്രോൾ ബ്രസീൽ പോലെയുള്ള രാജ്യങ്ങളിലും നിലവിലുണ്ട്. എന്നാൽ അവിടെ ഉപഭോക്താക്കൾക്ക് കൃത്യമായവ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. എന്നാൽ ഇന്ത്യയിൽ അതില്ല. നിലവിൽ ഫോസിൽ ഇന്ധനങ്ങളായ പെട്രോളിനും ഡീസലിനും വേണ്ടി 22 ലക്ഷം കോടിയാണ് സർക്കാരിന് പ്രതിവർഷം നൽകേണ്ടിവരുന്നത്. ഈ ഭാരം ലഘൂകരിക്കാനാണ്. കരിമ്പ്, ചോളം, അരി എന്നിവയിൽ നിന്നുള്ള എഥനോൾ വിപണിയിലെത്തിക്കുന്നത്.
Nitin gadkari says allegations against E20 petrol are paid and false narratives are spread about it.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |