SignIn
Kerala Kaumudi Online
Thursday, 22 October 2026 6.26 PM IST

മോദി അടുത്തമാസം യു.എസിലേക്ക്

READ ENGLISH VERSION

modi


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യു.എസ് സന്ദർശിക്കും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുമായി നല്ല ബന്ധമാണെന്നും മോദിയുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ചയുണ്ടാകുമെന്നും വ്യക്തമാക്കി. ഫ്ലോറിഡയിൽ നിന്ന് ജോയിന്റ് ബേസ് ആൻഡ്രൂസിലേക്ക് മടങ്ങുന്നതിനിടെ എയർഫോഴ്‌സ് വണ്ണിൽ മാദ്ധ്യമ പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു ട്രംപ്. കഴിഞ്ഞ ദിവസം മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ ട്രംപ് വിശദീകരിച്ചു. 'മോദിയുമായി നീണ്ട ഫോൺ സംഭാഷണം നടത്തി. ഇന്ത്യയുമായി ഞങ്ങൾക്ക് വളരെ നല്ല ബന്ധമാണുള്ളത്. മിക്കവാറും ഫെബ്രുവരിയിൽ, അദ്ദേഹം വൈറ്റ് ഹൗസിൽ എത്തും." - ട്രംപ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360