SignIn
Kerala Kaumudi Online
Sunday, 07 June 2026 4.48 PM IST

തിരുച്ചിറപ്പള്ളിയിൽ വിജയ്ക്ക് പകരം രാഘവ ലോറൻസ്? അഭ്യൂഹങ്ങള്‍ തള്ളാതെ താരം, സുപ്രധാന പ്രഖ്യാപനം ഈ മാസം 11ന്

READ ENGLISH VERSION

raghava-lawrence

ചെന്നൈ: തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകളിൽ പ്രതികരിച്ച് നടനും സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായ രാഘവ ലോറന്‍സ്. സ്ഥാനാ‌ർത്ഥിത്വവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തള്ളാത്ത അദ്ദേഹം ഈ മാസം 11ന് അമ്മയുടെ അനുഗ്രഹത്തോടെ ഒരു സുപ്രധാന തീരുമാനം ഉണ്ടാകുമെന്നും വ്യക്തമാക്കി. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'വിഷയത്തിന്റെ സത്യാവസ്ഥ അറിയാന്‍ നിരവധി മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നെ ബന്ധപ്പെടുന്നുണ്ട്. നിലവില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ബെന്‍സ്' എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഞാന്‍. അതിന്റെ ചിത്രീകരണം ഈ മാസം 10ന് പൂര്‍ത്തിയാകും. തൊട്ടടുത്ത ദിവസം, അതായത് ജൂണ്‍ 11-ാം തീയതി രാവിലെ 9.30ന് എന്റെ അമ്മ കണ്‍മണിയുടെ അനുഗ്രഹത്തോടെ ഒരു സുപ്രധാന തീരുമാനം ഞാന്‍ അറിയിക്കുന്നതായിരിക്കും.'-രാഘവ ലോറന്‍സ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ അദ്ധ്യക്ഷനായ വിജയ് മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകളില്‍ ഒന്നാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ്. പെരമ്പൂര്‍ സീറ്റ് നിലനിര്‍ത്തിക്കൊണ്ട് തിരുച്ചിറപ്പള്ളി ഒഴിയാന്‍ വിജയ് തീരുമാനിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. തുടക്കത്തില്‍ നടി തൃഷ ഈ സീറ്റില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി രാഘവ ലോറന്‍സിന്റെ പേരാണ് സ്ഥാനാ‌ർത്ഥിയായി ഉയർന്നു കേൾക്കുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണം ശക്തമായ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി രാഘവ ലോറന്‍സ് തന്നെ രംഗത്തെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, THIRUCHIRAPPALLI, RAGHAVA LAWRENCE, TVK, VIJAY, ELECTION, TAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360