SignIn
Kerala Kaumudi Online
Wednesday, 08 July 2026 1.25 PM IST

ശബരി എക്‌സ്‌പ്രസിനുള്ളിൽ വിഷം കഴിച്ച് കമിതാക്കൾ, ഇരുവരെയും പൊലീസ് ആശുപത്രിയിലേയ്ക്ക് മാറ്റി

sabari-express
ശബരി എക്‌സ്‌പ്രസ്

ഹൈദരാബാദ്: ട്രെയിനിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഇന്നലെ സെക്കന്ദരാബാദിലെ ചെർലപ്പള്ളി റെയിൽവേ സ്റ്റേഷനുസമീപത്ത് ശബരി എക്‌സ്‌‌‌പ്രസിലാണ് സംഭവം നടന്നത്. ശ്രീകാകുളം ജില്ലയിൽ നിന്നുള്ള സിരിഷും നീലവേണിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും വിവാഹിതരാണ്.

ഒരേ ഗ്രാമവാസികളായ സിരിഷും നീലവേണിയും തമ്മിൽ വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇന്നലെ കോയമ്പത്തൂരിലെത്തിയ ഇവർ കുറച്ചുനേരം അവിടെ ചെലവഴിച്ചു. ഇതിനിടെ സിരിഷിന്റെ ഭാര്യ സുലോചന വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഇരുവരെയും തിരികെ വീട്ടിൽ വരാൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് മൂവരും ശ്രീകാകുളത്തേയ്ക്ക് വരാൻ ശബരി എക്‌സ്‌‌പ്രസിൽ കയറി.

ട്രെയിൻ യാത്രക്കിടെ സെക്കന്ദരാബാദിലെത്തിയപ്പോൾ സിരിഷും നീലവേണിയും വിഷം കഴിക്കുകയായിരുന്നു. ഇരുവരും കുഴഞ്ഞുവീണതുകണ്ട മറ്റ് യാത്രക്കാരാണ് അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ റെയിൽവേ പൊലീസ് ഇരുവരെയും ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് വിവരം.

English Summary

Two married individuals from Srikakulam, Sirisha and Neelaveni, are in critical condition after allegedly consuming poison aboard the Sabari Express near Cherlapalli railway station in Secunderabad. Railway Police shifted both to a hospital, and further investigation into the incident is underway.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARI EXPRESS, HYDERABAD TRAIN INCIDENT, WOMAN, SUICIDE ATTEMPT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360