SignIn
Kerala Kaumudi Online
Thursday, 02 July 2026 1.00 PM IST

വിലപിടിപ്പുള്ള സാധനങ്ങൾ ട്രെയിനിൽവച്ച് മറന്നോ? തിരിച്ചു കിട്ടാൻ വഴിയുണ്ട്, ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ച് റെയിൽവേ

indian-railway
ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: യാത്രയ്ക്കിടെ ഫോൺ, പേഴ്സ്, ബാഗ് തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങൾ ട്രെയിനിൽ മറന്നുവയ്ക്കുവന്നവരുണ്ട്. പലപ്പേഴും ട്രെയിനിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷമാകും ഇതിനെ കുറിച്ച് ഓർക്കുക. ഇതോടെ യാത്രക്കാർ പരിഭ്രാന്തരാകാറാണ് പതിവ്. എന്നാൽ ഇനി അങ്ങനെ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നാണ് ഇന്ത്യൻ റെയിൽവേ പറയുന്നത്.

കൃത്യസമയത്ത് അധികൃതരെ വിവരമറിയിച്ചാൽ സാധനങ്ങൾ സുരക്ഷിതമായി തിരികെ ലഭിക്കും. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കൊയാണെന്ന് റെയിൽവേ നിർദേശിക്കുന്നുണ്ട്. സാധനങ്ങൾ നഷ്ടമായെന്ന് തിരിച്ചറിഞ്ഞയുടൻ തന്നെ ആദ്യം റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറായ 139ൽ വിളിച്ച് വിവരം അറിയിക്കണമെന്നാണ് നിർദേശം.

തൊട്ടടുത്തുള്ള സ്റ്റേഷൻ മാസ്റ്ററെയോ റെയിൽവേ അധികൃതരെയോ വിവരമറിയിക്കുകയും വേണം. പരാതി നൽകുമ്പോൾ ട്രെയിൻ നമ്പർ, സീറ്റ് നമ്പർ, നഷ്ടപ്പെട്ട വസ്തുവുമായി ബന്ധപ്പെട്ടവിവരങ്ങൾ എന്നിവ കൃത്യമായി നൽകിയെന്നും ഉറപ്പുവരുത്തണം. ഇങ്ങനെ ചെയ്താൽ ഉറപ്പായും നഷ്ടപ്പെട്ട വസ്തു തിരികെ ലഭിക്കുമെന്നാണ് റെയിവേ വ്യക്തമാക്കുന്നത്. അതേസമയം, പരമാവധി യാത്രക്കാർ ട്രെയിനിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് തങ്ങളുടെ സീറ്റിനടിയിലും ലഗേജ് റാക്കുകളിലും സാധനങ്ങൾ മറന്നുവച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശം നൽകുന്നുണ്ട്.

കുറച്ചുനാൾക്ക് മുൻപ് ജമ്മു താവി സ്റ്റേഷനിൽ വച്ച് ട്രെയിൻ നമ്പർ 22401ൽ യാത്ര ചെയ്ത രണ്ട് യാത്രക്കാർ അവരുടെ പേഴ്സ് കോച്ച് ബി12ൽ മറന്നുവച്ചിരുന്നു. ഉടൻ തന്നെ അവർ റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയും അധികൃതർ ഉടൻ നഷ്ടപ്പെട്ട പേഴ്സുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ടിക്കറ്റ് ഇൻസ്പെക്ടറുടെ ഓഫീസിൽ വച്ച് അവരുടേതാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം പേഴ്സ് ഉടമസ്ഥർക്ക് കൈമാറി റെയിൽവേ മാതൃകയായിരുന്നു.

ഈ സംഭവത്തിന് പിന്നാലെ യാത്രക്കാരുടെ സുരക്ഷയ്ക്കും അവരുടെ കൈവശമുള്ള സാധനങ്ങളുടെ സംരക്ഷണത്തിനുമാണ് റെയിൽവേ എപ്പോഴും മുൻഗണന നൽകുന്നതെന്ന് ജമ്മു സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ഉചിത് സിംഗാൾ വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN RAILWAY, TRAIN LOST LUGGAGE, PASSENGERS SAFETY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360