അഗർത്തല: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. രണ്ട് യുവതികളടക്കം മൂന്ന് പേർക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം ദക്ഷിണ ത്രിപുര ജില്ലയിലെ ദശരഥ് ദേബ് മെമ്മോറിയൽ സ്‌കൂളിന് സമീപമുള്ള ദേശീയപാതയിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്കുകളിലുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല. മുകേഷ് ത്രിപുര, സനി ദേവാൻ ത്രിപുര, സഞ്ജിബ് ത്രിപുര എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് യുവതികളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ഗുരുതരാവസ്ഥയിലുള്ളവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബൈക്കുകളെങ്ങനെ നേർക്കുനേർ കൂട്ടിയിടിച്ചതെന്നുള്ള കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Three young men were killed and three others, including two women, were critically injured after two motorcycles collided head-on on a national highway in South Tripura.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |