SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.57 PM IST

'ആ ചോദ്യത്തിനുള്ള ഉത്തരം വിജയ്‌യുടെ കൈയിലില്ല, അതാണ് ഈ കേസ്'; ഭയമില്ലെന്ന് ഉദയനിധി സ്റ്റാലിൻ

READ ENGLISH VERSION
udhayanidhi-stalin
ഉദയനിധി സ്റ്റാലിൻ

ചെന്നൈ: നടി തൃഷയ്ക്കെതിരായ ദ്വയാർത്ഥ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ വലിയ പ്രതിഷേധമാണ് തമിഴ്‌നാട്ടിൽ നടക്കുന്നത്. പരാമ‌ർശത്തിൽ ടിവികെ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇപ്പോഴിതാ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമപരമായ എല്ലാ പ്രത്യാഘാതങ്ങളും നേരിടാൻ തയ്യാറാണെന്നും അറിയിച്ചിരിക്കുകയാണ് ഉദയനിധി സ്റ്റാലിൻ. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കർഷക പ്രശ്നങ്ങളെയും കാവേരി പ്രശ്നത്തെയും കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ഭരണപക്ഷത്തിന്റെ പക്കൽ ഉത്തരമില്ല. ഇന്നലെ ഞാൻ ഉന്നയിച്ച ചോദ്യങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ ഈ കസ്റ്റഡി. എന്റെ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ക്ലിപ്പുകളാണ് അവർ പ്രചരിപ്പിക്കുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ ഞാൻ തയ്യാറാണ്. എനിക്കെതിരെ കെട്ടിച്ചമച്ച കേസിനെ ഞാൻ ഭയപ്പെടുന്നില്ല'- ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

കാവേരി നദീജല തർക്ക വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ്‌യെ വിമർശിക്കുന്നതിനിടയിലായിരുന്നു പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ ലക്ഷ്യമിട്ട് ദ്വയാർത്ഥ പ്രയോഗം നടത്തിയത്. കവേരി നദീജല തർക്കത്തിൽ ഓഗസ്റ്റ് മൂന്നിന് തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു ഉദയനിധിയുടെ പരാമർശം.

English Summary

Widespread protests have erupted across Tamil Nadu after opposition leader Udhayanidhi Stalin was taken into police custody over an alleged double-meaning remark about actress Trisha. The case was registered based on a complaint filed by TVK.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDHAYANIDHI STALIN, UDHAYANIDHI STALIN CASE, TAMIL NADU POLITICS, UDHAYANIDHI STALIN NEWS, TRISHA KRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360