നഗോയ: ഏഷ്യൻ ഗെയിംസിൽ 14-ാം ദിനത്തിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ അമൻ സെഹ്‌റാവത്താണ് സ്വർണം നേടിയത്. ഫൈനലിൽ നിലവിലെ ലോക ചാമ്പ്യനായ ഉത്തരകൊറിയയുടെ ഹാൻ ചോങ്-സോങ്ങിനെ 11-7ന് തോൽപ്പിച്ചാണ് അമൻ സ്വർണം സ്വന്തമാക്കിയത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഈ വിഭാഗത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും അമൻ സ്വന്തമാക്കി.
മത്സരത്തിന്റെ രണ്ടാം പിരീഡിൽ ഒരുഘട്ടത്തിൽ അമൻ 6-1ന് മുന്നിലായിരുന്നു. എന്നാൽ ലോക ചാമ്പ്യനായ ഹാൻ ചോങ്-സോങ് തുടർച്ചയായി മൂന്ന് രണ്ട് പോയിന്റ് നീക്കങ്ങളിലൂടെ തിരിച്ചെത്തി 7-6ന് ലീഡ് നേടി. മത്സരം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ അമൻ നിർണായക തിരിച്ചുവരവ് നടത്തുകയായിരുന്നു.
ടേക്ക്‌ഡൗണിലൂടെയും റോളിലൂടെയും നാല് പോയിന്റ് സ്വന്തമാക്കി വീണ്ടും മുന്നിലെത്തി. ഇതോടെ പോയിന്റ് 11-7 എന്ന നിലയിലെത്തി. ശേഷിച്ച 30 സെക്കൻഡ് ശക്തമായ പ്രതിരോധം തീർത്ത് അമൻ സ്വർണം ഉറപ്പിക്കുകയായിരുന്നു. നിലവിൽ റാങ്ക് പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 20 സ്വർണം, 26 വെള്ളി, 37 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നേട്ടം.
ഇതിന് മുമ്പ് പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സുജീത് കൽക്കൽ സ്വർണം നേടിയിരുന്നു. ഇതോടെ 1978ന് ശേഷം ആദ്യമായി ഏഷ്യൻ ഗെയിംസിൽ പുരുഷ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യ രണ്ട് സ്വർണമെഡലുകൾ സ്വന്തമാക്കി. 2022ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ അമൻ 2024ലെ പാരിസ് ഒളിമ്പിക്സിലും വെങ്കല മെഡൽ നേടിയിരുന്നു.
Aman Sehrawat secured a gold medal for India in men's 57kg freestyle wrestling at the Asian Games. He defeated North Korea's world champion Han Chong-song 11-7 in the final. Sehrawat is the first Indian to win gold in this category at the Games, marking India's second men's freestyle wrestling gold since 1978.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |