SignIn
Kerala Kaumudi Online
Sunday, 25 October 2026 1.38 AM IST

2028ൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ; ലക്ഷ്യം ആഗോള ബ്രാൻഡ്

dd

ന്യൂഡൽഹി: ഇന്ത്യൻ ബ്രാൻഡിലുള്ള സ്മാർട്ട്‌ഫോണുകൾ 2028 ഒക്ടോബറോടെ വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്- വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ്. രൂപകല്പനയും സാങ്കേതികവിദ്യയുടെ ഉടമസ്ഥാവകാശവും ഇന്ത്യയുടേതായിരിക്കും. ഡൽഹിയിൽ ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ വിൽക്കുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും രാജ്യത്താണ് നിർമ്മിക്കുന്നത്. വിദേശ ബ്രാൻഡുകൾക്കുവേണ്ടിയുള്ള ഉത്പാദനവും ഘടകങ്ങൾ കൂട്ടിച്ചേർക്കലുമാണ് മേഖലയുടെ പ്രധാനശക്തി. സ്വന്തം സാങ്കേതികവിദ്യയും രൂപകല്പനയും ബ്രാൻഡും വികസിപ്പിച്ച് ആഗോള വിപണിയിൽ ഇടം നേടുകയാണ് അടുത്തഘട്ടം.

ഇതിനായി മൂന്ന് ഇന്ത്യൻ കമ്പനികളുമായി സർക്കാർ ചർച്ച നടത്തി വരികയാണ്. സ്വദേശി മൊബൈൽ ബ്രാൻഡുകളെ വളർത്താൻ 62,500 കോടി രൂപയുടെ പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. 2026- 27 മുതൽ അഞ്ചുവർഷമാണ് പദ്ധതിയുടെ കാലാവധിയെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണിന്റെ പേരോ, വിലയോ സാങ്കേതിക സവിശേഷതകളോ വെളിപ്പെടുത്തിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOBILE, LATESTNEWS, MOBILE BRAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360