SignIn
Kerala Kaumudi Online
Saturday, 27 June 2026 10.27 AM IST

സുദര്‍ശനും സുന്ദറിനും അര്‍ദ്ധ സെഞ്ച്വറി, ഹൈദരാബാദിന് വിജയലക്ഷ്യം 169

ipl

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 169 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ടെറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ ബലത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. ബാറ്റിംഗ് അനുകൂല പിച്ചില്‍ മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ഹൈദരാബാദ് ബൗളര്‍മാര്‍ ഗുജറാത്തിനെ പിടിച്ച് നിര്‍ത്തുകയായിരുന്നു. ജയിക്കുന്ന ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാം എന്നതാണ് മത്സരത്തിന്റെ സവിശേഷത.

ക്യാപ്റ്റന്‍ ശുബ്മാന്‍ഗില്‍ 5(7), വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ 7(11) എന്നിവര്‍ പെട്ടെന്ന് പുറത്തായി. പിന്നീട് വന്ന നിഷിന്ത് സിന്ധു 22(14) സായ് സുദര്‍ശന്‍ 61(44) സഖ്യം 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നിഷാന്ത് പുറത്തായ ശേഷം വന്ന സുന്ദറിനൊപ്പം 60 റണ്‍സ് കൂട്ടുകെട്ടിലും സുദര്‍ശന്‍ പങ്കാളിയായി. 50(33) റണ്‍സ് നേടിയാണ് സുന്ദര്‍ പുറത്തായത്. സായ് സുദര്‍ശന്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും പായിച്ചപ്പോള്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സുന്ദറിന്റെ അര്‍ദ്ധ സെഞ്ച്വറി.

ജേസണ്‍ ഹോള്‍ഡര്‍ 11*(10), രാഹുല്‍ തെവാത്തിയ 4*(1) എന്നിവര്‍ പുറത്താകാതെ നിന്നു. ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ, സാക്കിബ് ഹുസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി. നാലോവറില്‍ വെറും 20 റണ്‍സ് മാത്രമാണ് ഹൈദരാബാദ് നായകന്‍ വഴങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360