
ഭുവനേശ്വർ : ഒഡീഷയിൽ നടക്കുന്ന ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക്സിലൂടെ മലയാളി താരങ്ങളായ എൻ.തൗഫീക്കിനും പി. മുഹമ്മദ് അഫ്സലിനും ഏഷ്യൻ ഗെയിംസ് യോഗ്യത. ഡെക്കാത്ത്ലണിൽ 7276 പോയിന്റ് നേടിയാണ് തൗഫീക്ക് യോഗ്യത ഉറപ്പിച്ചത്. 7250 പോയിന്റായിരുന്നു യോഗ്യതാ മാർക്ക്.ആലപ്പുഴ മണ്ണഞ്ചേരിക്കാരനായ തൗഫീക്ക് കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിനായി സ്വർണം നേടിയിരുന്നു. 800 മീറ്ററിൽ 1 മിനിട്ട് 48.57 സെക്കൻഡിൽ ഓടിയെത്തി സ്വർണം നേടിയാണ് അഫ്സൽ ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയത്. 1 മിനിട്ട് 48.80 സെക്കൻഡായിരുന്നു യോഗ്യതാ മാർക്ക്. ഹ്വാംഗ്ചോയിൽ നടന്ന കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ അഫ്സൽ വെള്ളി നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |