SignIn
Kerala Kaumudi Online
Saturday, 27 June 2026 5.17 AM IST

ഘാനയ്ക്ക് മുന്നിൽ ക്രൊയേഷ്യ

world-cup

ഫിലാഡൽഫിയ : ഗ്രൂപ്പ് റൗണ്ടിലെ മൂന്നാം സ്ഥാനക്കാരായെങ്കിലും ലോകകപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് എത്താൻ കായേഷ്യയ്ക്ക് ഇന്ന് ഘാനയോട് തോൽക്കാതിരുന്നേ മതിയാകൂ. ആദ്യ മത്സരത്തിൽ ഇംഗ്ളണ്ടിനോട് 4-2ന് തോറ്റ ക്രൊയേഷ്യ രണ്ടാം മത്സരത്തിൽ പാനമയെ 1-0ത്തിന് തോൽപ്പിച്ചാണ് നോക്കൗട്ട് സാദ്ധ്യത നിലനിറുത്തിയിരിക്കുന്നത്. എങ്കിലും എൽ ഗ്രൂപ്പിൽ ഇംഗ്ളണ്ടിനും ഘാനയ്ക്കും പിന്നിലാണ് ക്രാെയേഷ്യ. ഇംഗ്ളണ്ടിനും ഘാനയ്ക്കും രണ്ട് മത്സരങ്ങളിൽ നാലുപോയിന്റ് വീതവും ക്രൊയേഷ്യയ്ക്ക് മൂന്നുപോയിന്റും. ഇന്ന് ഘാനയെ തോൽപ്പിച്ചാൽ ക്രൊയേഷ്യ നേരേ രണ്ടാം റൗണ്ടിലെത്തും. സമനിലയാണെങ്കിൽ മികച്ച മൂന്നാം സ്ഥാനക്കാർ എന്ന നിലയിലെങ്കിലും മുന്നോട്ടുപോകാൻ സാദ്ധ്യതയുണ്ടാകും. പക്ഷേ തോറ്റാൽ തീർന്നു.

കഴിഞ്ഞ രണ്ടുകളിയും തോറ്റ പാനമയെ തോൽപ്പിച്ച് ഗ്രൂപ്പിലെ ഒന്നാംസ്ഥാനം സുരക്ഷിതമാക്കാൻ ഇംഗ്ളണ്ടും ഇന്നിറങ്ങും.

കെ ഗ്രൂപ്പിൽ പോർച്ചുഗലും കൊളംബിയയും തമ്മിലുള്ള മത്സരം പിന്നാലെ നടക്കും. നാലുപോയിന്റുള്ള പോർച്ചുഗലിന് സമനിലയായാലും ഗ്രൂപ്പിലെ രണ്ടാമന്മാരായി മുന്നോട്ടുപോകാം. കോംഗോ ഒരു ജയമെങ്കിലും നേ‌ടാനുറച്ചാണ് ഇന്ന് അരങ്ങേറ്റക്കാരായ ഉസ്ബക്കിസ്ഥാനെതിരെ ഇറങ്ങുന്നത്.

ഇന്ത്യൻ സമയം തിങ്കളാഴ്ച ‌രാവിലെ ഏഴരയ്ക്ക് തുടങ്ങുന്ന അർജന്റീന-ജോർദാൻ, അൾജീരിയ - ഓസ്ട്രിയ മത്സരങ്ങളോടെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ അവസാനിക്കും.

കാണേണ്ട കളികൾ

ഈജിപ്ത് Vs ഇറാൻ

ന്യൂസിലാൻഡ് Vs ബെൽജിയം

(ഇന്ന് രാവിലെ 8.30 മുതൽ)

ക്രൊയേഷ്യ Vs ഘാന

പാനമ Vs ഇംഗ്ളണ്ട്

(ഞായർ വെളുപ്പിന് 2.30 മുതൽ )

പോർച്ചുഗൽ Vs കൊളംബിയ

ഉസ്ബക്കിസ്ഥാൻ Vs കോംഗോ

(ഞായർ വെളുപ്പിന് 5.30 മുതൽ )

അർജന്റീന Vs ജോർദാൻ

അൾജീരിയ Vs ഓസ്ട്രിയ

(ഞായർ രാവിലെ 7.30 മുതൽ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360