ലണ്ടൻ : ഇംഗ്ളണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 125 റൺസിന്റെ കനത്ത തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് നിശ്ചിത 20 ഓവറിൽ 201/7 എന്ന സ്‌കോർ ഉയർത്തിയപ്പോൾ ഇന്ത്യ 11.4 ഓവറിൽ 76 റൺസിന് ആൾഔട്ടാവുകയായിരുന്നു.
വൈഭവ് സൂര്യവംശി (13), അഭിഷേക് ശർമ്മ (10), ഇഷാൻ കിഷൻ (13),ശ്രേയസ് (5), അക്ഷർ പട്ടേൽ (10), തിലക് വർമ്മ (3) എന്നിവരെല്ലാം ഇന്ത്യൻ നിരയിൽ നിരാശപ്പെടുത്തി. ഇതോടെ അഞ്ചുമത്സര പരമ്പരയിൽ ഇംഗ്ളണ്ട് 2-0ത്തിന് മുന്നിലെത്തി.
മൂന്നോവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ജോഫ്ര ആർച്ചർ ആണ് മത്സരത്തിലെ കേമൻ. ഇന്ത്യൻ ബോളർമാരിൽ തുടക്കക്കാരൻ പ്രിൻസ് യാദവ് 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. ഹർഷിത് റാണ 40 റൺസ് വഴങ്ങിയും രണ്ട് വിക്കറ്റുകൾ നേടി. ഇംഗ്‌ളണ്ടിനായി നേരത്തെ ഫിൽ സാൾട്ട് (70), സാം കുറൻ (പുറത്താകാതെ 41), ജോസ് ബട്‌ലർ (36) എന്നിവർ മികച്ച പ്രകടനം നടത്തി.
India faced huge defeat from england in third t20. By this defeat england now leads the series by two nil.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |