SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.28 AM IST

സുബ്രതോ കപ്പ്: മലപ്പുറം അത്താണിക്കൽ എം.ഐ.സി ചാമ്പ്യന്മാർ

malappuram

തൃശൂർ: സംസ്ഥാന അണ്ടർ 17 സുബ്രതോ കപ്പ് ആൺകുട്ടികളുടെ ഫുട്‌ബാൾ ടൂർണമെന്റിൽ മലപ്പുറം അത്താണിക്കൽ എം.ഐസി ചാമ്പ്യന്മാർ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ കോഴിക്കോട് ഫറൂഖ് എച്ച്.എസ്.എസിനെ 3-2ന് പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. കോതമംഗലം മാർ ബേസിലിനെ പരാജയപ്പെടുത്തി തിരുവനന്തപുരം ജി.വി രാജ മൂന്നാമതെത്തി. ന്യൂഡൽഹിയിൽ നടക്കുന്ന സുബ്രതോ ഇന്റർനാഷ്ണൽ ഫുട്‌ബാൾ ടൂർണമെന്റിൽ ഇതോടെ കേരളത്തെ പ്രതിനിധീകരിക്കാൻ മലപ്പുറം അത്താണിക്കൽ എം.ഐ.സിക്ക് അവസരം ലഭിക്കും. അണ്ടർ 15 വിഭാഗത്തിലും ഇതേ സ്‌കൂൾ തന്നെയാണ് ഇന്റർനാഷ്ണൽ ടൂർണമെന്റിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം നിലമ്പൂർ മാനവേദൻ ജി.എച്ച്.എസ്.എസാണ് കേരളത്തെ പ്രതിനിധീകരിക്കുക.

സമാപന സമ്മേളനത്തിൽ കായിക മന്ത്രി ഒ.ജെ.ജനിഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. രാജൻ പല്ലൻ എം.എൽ.എ അദ്ധ്യക്ഷനായി. ഐ.എം.വിജയൻ, ജോപോൾ അഞ്ചേരി, പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ.സന്തോഷ്, ജോയിന്റ് ഡയറക്ടർമാരായ ഒളിമ്പ്യൻ പി.ആർ.ശ്രീജേഷ്, എ.അബൂബക്കർ, അജിത്ത് വർഗീസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360