
ഹൈദരാബാദ്: തെലങ്കാനയിലെ ട്വന്റി 20 ലീഗിലെ താരലേലത്തില്‍ തിളങ്ങി ഇന്ത്യന്‍ താരങ്ങളായ തിലക് വര്‍മ്മയും മുഹമ്മദ് സിറാജും. സംസ്ഥാനത്തെ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെ നടക്കുന്ന ലീഗില്‍ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. സംസ്ഥാനത്ത് നിന്ന് ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന തിലക് വര്‍മ്മ, മുഹമ്മദ് സിറാജ് എന്നിവരായിരുന്നു ലേലത്തിന്റെ മുഖ്യ ആകര്‍ഷണം. ഓരോ ടീമിനും പരമാവധി 60 ലക്ഷം രൂപയാണ് താരങ്ങളെ വാങ്ങുന്നതിനായി ചിലവാക്കാന്‍ അനുവദിച്ചിരുന്നത്.
33 ലക്ഷം രൂപ മുടക്കി മേഡക് ഫാല്‍ക്കണ്‍സ് ആണ് ഇന്ത്യന്‍ ട്വന്റി 20 ടീമിലെ വൈസ് ക്യാപ്റ്റ്ന്‍ കൂടിയായ തിലകിനെ സ്വന്തമാക്കിയത്. 14 ലക്ഷം രൂപ ചെലവില്‍ മുഹമ്മദ് സിറാജിനെ വാറങ്കല്‍ വാരിയേഴ്‌സ് സ്വന്തമാക്കി. പ്രശ്‌സ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ചാരു ശര്‍മ്മയാണ് റാമോജി ഫിലിം സിറ്റിയില്‍ നടന്ന താര ലേലത്തിന്റെ അവതാരകനായി പങ്കെടുത്തത്. ഹൈദരാബാദ് ഇ-ചാമ്പ്യന്‍സ്, പ്രണവ് രംഗറെഡ്ഡി റൈസേഴ്സ്, വാറങ്കല്‍ വാരിയേഴ്സ്, മേഡക് ഫാല്‍ക്കണ്‍സ്, അനുരാഗ് നല്‍ഗൊണ്ട നൈറ്റ്സ്, കരിംനഗര്‍ ഡയമണ്ട്സ്, പാലമുരു സ്ട്രൈക്കേഴ്സ്, അന്‍വിത ഖമ്മം ഏസസ് എന്നീ എട്ട് ടീമുകളാണ് കളിക്കുന്നത്.
ഈ മാസം 21ന് ആരംഭിക്കുന്ന ലീഗില്‍ ആകെ 32 മത്സരങ്ങളാണുണ്ടാവുക. തെലങ്കാനയിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഏകദേശം 1,300 ക്രിക്കറ്റ് താരങ്ങള്‍ ലേലത്തിനായി പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി 20 ക്രിക്കറ്റ് കളിക്കാരെ തിരഞ്ഞെടുക്കാം. എട്ട് ടീമുകളിലായി 160 താരങ്ങള്‍ക്ക് ലീഗിന്റെ ഭാഗമാകാനുള്ള അവസരം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |