മുംബയ്: വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ പല തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പൊലീസ് വാഹനത്തിന് മുന്നിൽ ധൈര്യത്തോടെ നിൽക്കുന്ന യുവതിയുടെ ഉൾപ്പെടെ പ്രതിഷേധക്കാരുടെയും പൊലീസുകാരുടെയും നിരവധി വീഡിയോകൾ ലക്ഷക്കണക്കിനുപേരാണ് കണ്ടത്. ഇതിൽ ഒരു പൊലീസുകാരന്റെ ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നതിൽ ഏറെ ശ്രദ്ധേയം. വിനോദ് കലുഖെ എന്നാണ് അദ്ദേഹത്തിന്റെ പേര്. മുംബയ് പൊലീസിൽ കോൺസ്റ്റബിളാണ് അദ്ദേഹം. ശ്രേയ എന്ന കണ്ടന്റ് ക്രിയേറ്ററാണ് വിനോദിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
മുംബയ് ശിവാജി പാർക്കിൽ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. ഇപ്പോൾ ട്രെൻഡായിക്കൊണ്ടിരിക്കുന്ന ഒരു ഗാനത്തിൽ അഭിനയിക്കുകയാണ് ശ്രേയ. സമീപത്ത് പൊലീസ് യൂണിഫോമിൽ വിനോദുമുണ്ട്. ക്യാമറ തനിക്ക് നേരെ തിരിയുന്നത് കണ്ട് നാണത്തോടെ പുഞ്ചിരിക്കുന്ന വിനോദിനെയാണ് വീഡിയോയിൽ കാണുന്നത്. ഈ ചിരിയാണ് കാഴ്‌ചക്കാരെ ആകർഷിച്ചത്. പലരും ഇദ്ദേഹത്തെ 'പൂക്കി പൊലീസ്' എന്നാണ് കമന്റിട്ടിരിക്കുന്നത്.
യുവതി വീഡിയോ എടുക്കുന്നത് കണ്ട് പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ച രീതിയെ പലരും പ്രശംസിച്ചു. വീഡിയോ വൈറലായതോടെ അദ്ദേഹത്തെ ഉൾപ്പെടുത്തി നിധി പവാർ എന്ന ക്രിയേറ്റർ മറ്റൊരു വീഡിയോ പങ്കുവച്ചു. നാല് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോക്ക് ലൈക്ക് ചെയ്‌തത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതോടെ പ്രതിഷേധം അവസാനിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Mumbai Police constable Vinod Kalukhe has gone viral on social media after a video of his shy smile during a student protest was shared by content creator Shreya. Dubbed the "Pookie Police" by netizens, his cheerful reaction won widespread praise, and the clip has garnered millions of views and likes online.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |