SignIn
Kerala Kaumudi Online
Friday, 12 June 2026 7.25 PM IST

ന്യൂസിലാന്റ് ക്രിക്കറ്റിലെ അതികായൻ: കെയിൻ വില്യംസൺ അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചു

READ ENGLISH VERSION
kane-williamson

വെല്ലിംഗ്‌ടൺ: ന്യൂസിലാന്റ് ക്രിക്കറ്റിലെ ഇതിഹാസ താരം കെയിൻ വില്യംസൺ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ന്യുസിലാന്റിന് 2021ലെ ആദ്യ‌ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയം ഇന്ത്യയെ തോൽപ്പിച്ച്‌ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് വില്യംസൺ. ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ നാലുപേരിൽ ഒരാളായാണ് അദ്ദേഹത്തെ ആരാധകർ കണക്കാക്കുന്നത്. വിരാട് കൊഹ്‌ലി, ജോ റൂട്ട്, സ്റ്റീവ് സ്‌മിത്ത് എന്നിവരാണ് മറ്റ് മൂന്നുപേർ.

35കാരനായ കെയിൻ വില്യംസൺ 16 വർഷം നീണ്ട അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറിൽ 378 മത്സരങ്ങൾ ന്യൂസിലാന്റിനായി കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിലായി ആകെ 19,346 റൺസ് നേടിയിട്ടുണ്ട്. 110 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 9515 റൺസ് അദ്ദേഹം നേടി. 33 സെഞ്ച്വറികളും 38 അർത്ഥ സെഞ്ച്വറികളും സ്വന്തമാക്കി. 54.06 ആണ് ടെസ്റ്റ് ശരാശരി. ഏകദിനത്തിൽ 175 മത്സരങ്ങളിൽ നിന്നായി 15 സെഞ്ച്വറികളും 47 അർദ്ധസെഞ്ച്വറികളും അടക്കം 7256 റൺസും, ട്വന്റി 20യിൽ 2575 റൺസ് നേടി. 40 ടെസ്റ്റുകളിലും 91 ഏകദിനങ്ങളിലും 75 ട്വന്റി20കളിലും ന്യൂസിലാന്റിനെ കെയ്‌ൻ വില്യംസൺ നയിച്ചു.

നിലവിൽ ഇംഗ്ളണ്ടിൽ പര്യടനം നടത്തുന്ന ന്യൂസിലാന്റ് സ്‌ക്വാഡിൽ അംഗമായിരുന്നു വില്യംസൺ. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ വില്യംസണ് തിളങ്ങാനായില്ല. 0, 18 എന്നിങ്ങനെയായിരുന്നു സ്‌കോർ. ഇതിന്‌പിന്നാലെ മറ്റ് മത്സരങ്ങൾക്ക് കാത്തുനിൽക്കാതെ അദ്ദേഹം വിരമിച്ചു. ആധുനിക ക്രിക്കറ്റിലെ ന്യൂസിലാന്റിന് ആശ്രയിക്കാവുന്ന റൺമെഷീനാണ് ഇന്ന് വിരമിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, KANE WILLIAMSON, RETIRES, NEWZEALAND CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360