SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.02 AM IST

കൊൽക്കത്തയിലെ കളി മഴയെടുത്തു

ipl

കൊൽക്കത്ത : കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്സ് ഇലവനും തമ്മിലുള്ള ഐ.പി.എൽ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 3.4 ഓവറിൽ 25/2 എന്ന നിലയിലെത്തിയപ്പോഴാണ് മഴ വീണത്. ഫിൻ അല്ലെൻ (6),കാമറൂൺ ഗ്രീൻ (4) എന്നിവരുടെ വിക്കറ്റുകളാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. അജിങ്ക്യ രഹാനെയും (8),ആൻഗ്രിഷ് രഘുവംശിയുമായിരുന്നു (7) കളി നിറുത്തുമ്പോൾ ക്രീസിൽ. രാത്രി 11 മണിക്കും മത്സരം പുനരാരംഭിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് മത്സരം ഉപേക്ഷിക്കാൻ മാച്ച് റഫറി തീരുമാനിച്ചത്. ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ഇതോടെ മൂന്ന് കളികളിൽ അഞ്ചുപോയിന്റുമായി പഞ്ചാബ് പട്ടികയിൽ ഒന്നാമതെത്തി. മൂന്ന് കളികളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള കൊൽക്കത്ത എട്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം രാജസ്ഥാൻ Vs മുംബയ് 7.30 pm മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360