SignIn
Kerala Kaumudi Online
Sunday, 25 October 2026 11.52 AM IST

'ഈ  വിന്റേജ്   വാഹനം   റോഡിൽ  നന്നായി   ഓടുന്നുണ്ടെന്ന്   ഉറപ്പാക്കണം': ഐപിഎല്ലിനോട് വിടപറയുമെന്ന സൂചനയുമായി ധോണി?

ms-dhoni
എം എസ് ധോണി

ചെന്നൈ: ക്രിക്കറ്റ് ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർകിംഗ്സ് (സിഎസ്കെ) താരവുമായ എം എസ് ധോണി. താരം 2027ലെ ഐപിഎല്ലിൽ തിരിച്ചെത്തുമോ? അതോ അദ്ദേഹം തന്റെ കളിക്കളത്തിലെ കരിയറിന് പൂർണവിരാമമിടുമോ? എന്നാണ് ആരാധകർ ആകാംഷയോടെ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ ചില സൂചനകൾ നൽകിയിരിക്കുകയാണ് താരം.

അടുത്ത സീസണിൽ കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് മുൻപ് സ്വന്തം ഫിറ്റ്നസ് പരിശോധിക്കുമെന്ന് ധോണി വ്യക്തമാക്കി. കാലിനേറ്റ പരിക്കിനെ തുടർന്ന് അദ്ദേഹത്തിന് ഐപിഎൽ 2026 സീസൺ നഷ്ടമായിരുന്നു. ഈ സാഹചര്യത്തിൽ തന്റെ ഫിറ്റ്നസാണ് അന്തിമ തീരുമാനം എടുക്കുന്നതിൽ നിർ‌ണായകമാവുകയെന്ന് ധോണി കൂട്ടിച്ചേർത്തു.

'എനിക്ക് ചില ഫിറ്റ്നസ് പരിശോധനകൾക്ക് വിധേയനാകേണ്ടതുണ്ട്. ഡോക്ടർമാർ അതിന്റെ റിപ്പോർട്ട് നൽകണം. അതിനുശേഷം ഡിസംബറിന് മുൻപായി മറ്റൊരു സീസൺ കൂടി കളിക്കാൻ എനിക്ക് എത്രത്തോളം കരുത്തുണ്ടെന്ന് സ്വയം വിലയിരുത്തും. ഞാൻ പൂർണമായും ആരോഗ്യവാനല്ലെങ്കിൽ മെഡിക്കൽ സംഘം എന്നെ കൃത്യമായി പരിചരിച്ച് ഈ വിന്റേജ് വാഹനം റോഡിൽ നന്നായി ഓടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.'-ധോണി പറഞ്ഞു.

ഐപിഎൽ 2027ൽ തിരിച്ചെത്തുമെന്ന് അദ്ദേഹം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതോടെയാണ് താരം ഐപിഎല്ലിനോട് വിടപറയുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് നിരയിൽ ധോണിയുടെ റോളിൽ ചില മാറ്റങ്ങൾ വന്നിരുന്നു. മത്സരത്തിൽ അവസാന ഓവറുകളിൽ മാത്രമാണ് താരം കളിക്കളത്തിലെത്തിയിരുന്നത്.

അതേസമയം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച റൺവേട്ടക്കാരിൽ ഒരാളാണ് ധോണി. 278 മത്സരങ്ങളിൽ നിന്നായി 5,439 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 2024ൽ ഋതുരാജ് ഗെയ്‌ക്‌വാദ് സിഎസ്‌കെയുടെ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം ധോണിയുടെ നേതൃത്വത്തിൽ കൈവരിച്ച വിജയങ്ങൾ ആവർത്തിക്കാൻ ടീമിന് സാധിച്ചിട്ടില്ല. ഐപിഎൽ 2025ൽ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് 2026 സീസണിൽ എട്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ധോണിയുടെ നായകത്വത്തിന് കീഴിൽ 2023-ലാണ് സിഎസ്കെ അവസാനമായി ഐപിഎൽ കിരീടം ചൂടിയത്.

English Summary

Former India captain and Chennai Super Kings (CSK) star MS Dhoni has hinted at his future in the IPL, leaving fans wondering whether he will return for the 2027 season or retire from cricket.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MS DHONI, CHENNAI SUPER KINGS, MS DHONI IPL RETIREMENT, MS DHONI IPL RETIREMENT HINT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360