ന്യൂഡൽഹി: വനിതാ എഷ്യാകപ്പ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാവുകയാണ് പാകിസ്ഥാൻ താരങ്ങൾ. എന്നാൽ ക്രിക്കറ്റിലെ പ്രകടനത്തിനുപരിയായി അവരുടെ പെരുമാറ്റവും വേഷവും ഉൾപ്പെടെയുള്ള പ്രധാനമായും ചർച്ചചെയ്യപ്പെടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി സഹസ്ഥാപകനായ സ്‌പോർട്‌സ്‌വെയർ ബ്രാൻഡായ 'വൺ8'ന്റെ ഷൂസ് പാകിസ്ഥാൻ ടീമിലെ വനിതാ താരങ്ങൾ ധരിച്ചതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.
തിങ്കളാഴ്‌ച ഹോങ്കോങ്ങിനെതിരായ മത്സരത്തിനിടെ ഇടംകൈ സ്‌പിന്നർ നഷ്‌റ സന്ധുവും ബാറ്ററായ ഐമാൻ ഫാത്തിമയും 'വൺ8'ന്റെ ഷൂ ധരിച്ചാണ് എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ വൈറാലയതോടെ നിരവധിപേരാണ് പ്രതികരണങ്ങളുമായെത്തുന്നത്. പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം സഹസ്ഥാപകനായ ബ്രാൻഡിൽനിന്ന് പാകിസ്ഥാൻ താരങ്ങൾ ഷൂ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വ്യത്യസ്‌താഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എത്രയൊക്കെ എതിർക്കാൻ ശ്രമിച്ചാലും മിക്ക കാര്യങ്ങൾക്കും പാകിസ്ഥാന് ഇന്ത്യയെ ആശ്രയിക്കാതിരിക്കാനാകില്ലെന്നാണ് പലരും കുറിക്കുന്നത്.
ഫുട്‌വെയർ, വസ്‌ത്രങ്ങൾ, വിവിധ കായിക ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടുന്ന ഹൈ-പെർഫോമൻസ് സ്‌പോർട്‌സ്‌വെയർ ബ്രാൻഡാണ് വൺ8. വിരാട് കോഹ്‌ലിക്ക് ഏകദേശം 40 കോടി രൂപയോളം നിക്ഷേപമുള്ള അജിലിറ്റാസ് എന്ന കമ്പനി 'വൺ8' ബ്രാൻഡിനെ വാങ്ങിയിരുന്നു.
അതേസമയം, ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ പാകിസ്ഥാന് അഭിമാനിക്കാവുന്ന പ്രകടനമാണ് നഷ്‌റ സന്ധു പുറത്തെടുത്തത്. മത്സരത്തിൽ ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റെടുത്ത താരം കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് കാഴ്‌ചവെച്ചത്. മത്സരത്തിൽ 72 റൺസിന്റെ വിജയവുമായി വനിതാ എഷ്യാ കപ്പിന്റെ സെമിഫൈനലിൽ ഇടം നേടാൻ പാകിസ്ഥാൻ ടീമിനായി.
Pakistan women cricketers sparked buzz after being spotted wearing Virat Kohli’s one8 shoes during the Women’s Asia Cup.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |