SignIn
Kerala Kaumudi Online
Monday, 20 July 2026 5.56 PM IST

വിരമിക്കണമെന്നോ? 'വേണമെങ്കില്‍ ഒരു സെഞ്ച്വറി അടിക്കാം'; ലോര്‍ഡ്‌സില്‍ റെക്കോഡിട്ട് രോഹിത് ശര്‍മ്മ

rohit-sharma

ലോര്‍ഡ്‌സ് (ലണ്ടന്‍): അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് മുന്‍ നായകനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മ്മയെ പരിഗണിക്കില്ല എന്ന് ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പിന്നീട് ബിസിസിഐ തന്നെ തള്ളുകയും രോഹിത്തിനോട് അങ്ങനെ പറഞ്ഞിട്ടേയില്ല എന്നും തിരുത്തി. എന്നാല്‍ വിരമിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഇല്ലെങ്കിലും അതിന് ബാറ്റ് കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് ഹിറ്റ്മാന്‍. ലോര്‍ഡ്‌സില്‍ ഇന്ത്യക്കായി ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റര്‍ എന്ന പേരും രോഹിത് സ്വന്തമാക്കി.

തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് രോഹിത് ശര്‍മ്മ പുറത്തെടുത്തത്. 110 പന്തുകളില്‍ നിന്ന് 138 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. 17 ബൗണ്ടറികളും 5 സിക്‌സറുകളുമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ രോഹിത്തിന്റെ 34ാം സെഞ്ച്വറിയാണ് ലോര്‍ഡ്‌സില്‍ പിറന്നത്. ഏകദിനത്തിലെ സെഞ്ച്വറി വേട്ടക്കാരില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് രോഹിത് ശര്‍മ്മ. ഇന്ത്യക്കാരായ വിരാട് കൊഹ്ലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ മാത്രമാണ് രോഹിത്തിന് മുകളിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROHIT SHARMA, INDIA VS ENGLAND, LORDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360