SignIn
Kerala Kaumudi Online
Friday, 23 October 2026 2.18 AM IST

വയനാടിനായുള്ള മത്സരത്തിൽ മുഹമ്മദൻസിന് ജയം

d

മഞ്ചേരി: മഴയിൽ നനഞ്ഞ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വയനാടിന് സാന്ത്വനമായി നടന്ന ആവേശത്തീ പടർത്തിയ പോരാട്ടത്തിൽ മുഹമ്മദൻസ് സ്‌പോർട്ടിംഗ് ക്ലബ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സൂപ്പർ ലീഗ് കേരള ഓൾ സ്റ്റാർ ഇലവനെ കീഴടക്കി. ഉരുൾപൊട്ടൽ ദുരന്തം അനുഭവിച്ച വയനാടിന് കൈത്താങ്ങാകാനായി സംഘടിപ്പിച്ച ഫുട്‌ബാൾ മത്സരം സെപ്തംബർ ഏഴിന് തുടക്കമാകുന്ന കേരള സൂപ്പർ ലീഗിനുള്ള ആവേശ തിരയിളക്കം കൂടിയായി.

മത്സരത്തിന്റെ 21-ാം മിനിറ്റിൽ മുഹമ്മദൻസ് സ്‌പോർട്ടിംഗ് മുഹമ്മദൻസ് റംസാനിയയിലൂടെ ലീഡെടുത്തു. നാല് മിനുറ്റുകൾക്കകം ഓൾ സ്റ്റാർ ഇലവൻ നായകൻ ബെൽഫോർട്ടിലൂടെ ഗോൾ മടക്കി. ആദ്യ പകുതിയിൽ പിന്നീടുള്ള ഇരു ടീമുകളുടേയും അക്രമം പ്രതിരോധ മതിലുകളിൽ തട്ടി പാളുന്നതാണ് കണ്ടത്.

രണ്ടാം പകുതിയിൽ 75-ാം മിനിറ്റിലാണ് മുഹമ്മദൻസിന്റെ വിജയഗോൾ വരുന്നത്. അബ്ദുൽ കാദിരിയായിരുന്നു കൊൽക്കത്ത ക്ലബിന്റെ വിജയഗോൾ നേടിയത്.

രണ്ടാം പകുതിയുടെ അവസാനംമത്സരത്തിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം വിജയൻ മൈതാനത്തിറങ്ങിയിരുന്നു. കനത്ത മഴയെ അവഗണിച്ചും മലപ്പുറത്തിന്റെ ഫുട്‌ബാൾ പ്രേമികൾ കളി കാണാനെത്തിയിരുന്നു.

വയനാടിന് കൈത്താങ്ങായി മലപ്പുറം ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ ഒരു ലക്ഷം രൂപയുടെ ചെക്ക് അസിസ്റ്റന്റ് കളക്ടർക്ക് കൈമാറി. സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന ഓരോ ടീമും അഞ്ച് ലക്ഷം രൂപ വീതവും സൂപ്പർ ലീഗ് കേരള 25 ലക്ഷവും വയനാടിന് കൈത്താങ്ങായി മലപ്പുറം ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VAYANAF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360