SignIn
Kerala Kaumudi Online
Friday, 23 October 2026 8.32 AM IST

​​​​​​​സ്റ്റേറ്റ് ട്രാക്ക് സൈക്ലിംഗ്  : തിരുവനന്തപുരം ചാമ്പ്യന്മാർ

cycling

തിരുവനന്തപുരം:സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി തിരുവനന്തപുരം. കാര്യവട്ടം എൽ. എൻ. സി. പി. ഇയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം 63 പോയിന്റ് ടീം സ്വന്തമാക്കി. 55 പോയിന്റുകളുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്ത് എത്തി.

കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച അനന്ത നാരായണൻ, അനന്തു എ എന്നിവർ ഇരട്ട സ്വർണം നേടി.
നവംബർ മാസം 15 മുതൽ 20 വരെ ചെന്നൈ ൽ വച്ചു നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് സംസ്ഥാന ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. വിജയികൾക്ക് കേരള സൈക്ലിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുധീഷ് കുമാർ, ജനറൽ സെക്രട്ടറി ബി.ജയപ്രസാദ്,ട്രഷറർ വിനോദ് കുമാർ തുടങ്ങിയവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CYCLING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360