SignIn
Kerala Kaumudi Online
Friday, 23 October 2026 8.28 AM IST

കളിമതിയാക്കി ബ്രാവോ,​ ഇനി കൊൽക്കത്തയിൽ

g

കൊ​ൽ​ക്ക​ത്ത​:​ പ്രൊഫഷണൽ ​ക്രി​ക്ക​റ്റി​ൽ​ ​നി​ന്ന് ​വി​ര​മി​ക്ക​ൽ​ ​പ്ര​ഖ്യാ​പി​ച്ച് ​വെ​സ്റ്റി​ൻ​ഡീ​സ് ​താ​രം​ ​ഡ്വെ​യി​ൻ​ ​ബ്രാ​വോ.​ 41​-ാം​ ​ജ​ന്മ​ദി​ന​ത്തി​ന് ​ദി​വ​സ​ങ്ങ​ൾ​ ​ശേ​ഷി​ക്കെ​യാ​ണ് ​താ​രം​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​ ​വി​ര​മി​ക്ക​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ക​രീ​ബി​യ​ൻ​ ​പ്രി​മി​യ​ർ​ ​ലീ​ഗി​ൽ​ ​ട്രി​ൻ​ബാ​ഗോ​ ​നൈ​റ്റ് ​റൈ​ഡേ​ഴ്‌​സി​ന്റെ​ ​താ​ര​മാ​യി​രു​ന്ന​ ​ബ്രാ​വോ​യ്ക്ക് ​സെ​ന്റ് ​ലൂ​സി​യ​ ​കിംഗ്സി​നെ​തി​രാ​യ​ ​മ​ത്സ​ര​ത്തി​ൽ ഫീ​ൽഡിംഗിനി​ടെ​ ​പ​രി​ക്കേ​റ്റി​രു​ന്നു.​ ​ഇ​തോ​ടെ​ ​ലീ​ഗി​ൽ ​തു​ട​ർന്ന് ​ക​ളി​ക്കാൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ഐ.​പി.​എ​ൽ​ ​ടീ​മാ​യ​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ് ​റൈ​ഡേ​ഴ്സി​ന്റെ​ ​മെ​ന്റ​റാ​യി​ ​ബ്രാ​വോ​ ​ചു​മ​ത​ല​യേ​ൽ​ക്കും.ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സി​ൽ​ ​ഏ​റെ​ക്കാ​ലം​ ​ക​ളി​ക്കാ​ര​നും​ ​ക​ഴി​ഞ്ഞ​ ​സീ​സ​ണു​ക​ളി​ൽ​ ​ബൗ​ളിം​ഗ് ​കോ​ച്ചു​മാ​യി​രു​ന്നു​ ​ ​ബ്രാ​വോ.​ ​
കൊ​ൽ​ക്ക​ത്ത​യു​ടെ​ ​മെ​ന്ററാ​യി​രു​ന്ന​ ​ഗൗ​തം​ ​ഗം​ഭീ​ർ​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ന്റെ പ​രി​ശീ​ല​ക​നാ​യി​ ​ചു​മ​ത​ല​യേ​റ്റ​ ​ഒ​ഴി​വി​ലാ​ണ് ​ബ്രാ​വോ​ ​എ​ന്തു​ന്ന​ത്.​ 2011​ലാ​ണ് ​ബ്രാ​വോ​ ​ചെ​ന്നൈ​യി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​ക്ക​റ്റ് ​നേ​ടി​യ​ ​താ​ര​ങ്ങ​ളി​ൽ​ ​മൂ​ന്നാ​മ​താ​ണ് ​ബ്രാ​വോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BRAVO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360