
സൂറിച്ച്: ലോക ജൂനിയർ റോഡ് ആൻഡ് പാരാ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ സ്വിസ് താരം മുറിയേൽ ഫെററ് അന്തരിച്ചു. 18 വയസായിരുന്നു. ചാമ്പ്യൻഷിപ്പിനിടെ സൂറിച്ചിൽ കനത്ത മഴപെയ്തിരുന്നു. ഈ നനവിൽ നടന്ന മത്സരത്തിനിടെ വ്യാഴാഴ്ച മുറിയേൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ താരത്തെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ മരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ടൂർ ഡെ സ്വിസ്സിക്കിടെ അപകടത്തിൽ പരിക്കേറ്റ് മറ്റൊരു സ്വിസ് താരം ജിനോ മാഡറും മരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |