SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.34 AM IST

പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരം നാളെമുതൽ

renji

തിരുവനന്തപുരം : രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സരത്തിൽ നാളെ കേരളം പഞ്ചാബിനെ നേരിടും.തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം.

മധ്യപ്രദേശ്, കർണാടക, ഹരിയാന, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നിവരുൾപ്പെട്ട എലൈറ്റ് ഗ്രൂപ്പ് സി-യിലാണ് കേരളം. കെ.സി.എൽ ഫൈനലിൽ ഉൾപ്പടെ സെഞ്ച്വറിനേടി മികച്ച ഫോമിലുള്ള സച്ചിൻ ബേബി തന്നെയാണ് ഈ സീസണിലും കേരളത്തെ നയിക്കുന്നത്.മുൻ ഇന്ത്യൻ താരം അമേയ് ഖുറേസ്യയാണ് പരിശീലകൻ. നിലവിൽ ഇന്ത്യൻ ടീമിനുവേണ്ടി കളിക്കുന്നതിനാൽ സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

മുൻ ഇന്ത്യൻ താരം വസിം ജാഫർ പരിശീലിപ്പിക്കുന്ന പഞ്ചാബ് ടീം മത്സരത്തിനായി തിരുവനന്തപുരത്തെത്തി. ഇന്ന് ടീം പരിശീലനം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RENJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360