മാഡ്രിഡ് : യുവേഫ നേഷൻസ് ലീഗിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ നിലവിലെ യൂറോ കപ്പ് ജേതാക്കളായ സ്പെയ്ൻ,ജർമ്മനി,ഫ്രാൻസ് എന്നീ ടീമുകൾ വിജയം നേടിയപ്പോൾ പോർച്ചുഗൽ സ്കോട്ട്ലാൻഡുമായി സമനിലയിൽ
പിരിഞ്ഞു. പോളണ്ടും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം 3-3ന് സമനിലയിലായി.
അഞ്ചാം മിനിട്ടിൽ അയ്മെറിക് ലാപ്പോർട്ടെ,65-ാം മിനിട്ടിൽ അൽവാരോ മൊറാട്ട,77-ാം മിനിട്ടിൽ അലക്സ് ബയേന എന്നിവർ നേടിയ ഗോളുകൾക്ക് സ്പെയ്ൻ 3-0 എന്ന സ്കോറിന് സെർബിയയെയാണ് തോൽപ്പിച്ചത്. 64-ാം മിനിട്ടിൽ ജാമീ ലെവലിംഗ് നേടിയ ഏക ഗോളിന് ജർമ്മനി ഹോളണ്ടിനെ കീഴടക്കി.സൂപ്പർ താരം ക്രിസ്റ്റ്യാനോ കളിച്ചിട്ടും പോർച്ചുഗലിന് സ്കോട്ട്ലാൻഡിനെതിരെ സ്കോർ ബോർഡ് തുറക്കാനായില്ല. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് ബെൽജിയത്തെ മറികടന്നത്. 35-ാം മിനിട്ടിലും 62-ാം മിനിട്ടിലുമായി രാൻഡാൽ കോളോ മുവാനിയാണ് ഫ്രാൻസിനായി രണ്ട് ഗോളുകളും നേടിയത്. ലോയിസ് ഒപേൻഡ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഒരു ഗോൾ തിരിച്ചടിച്ചിരുന്നു.
മത്സരഫലങ്ങൾ
സ്പെയ്ൻ 3-സെർബിയ 0
ജർമ്മനി 1- ഹോളണ്ട് 0
പോർച്ചുഗൽ 0-സ്കോട്ട്ലാൻഡ് 0
പോളണ്ട് 3- ക്രൊയേഷ്യ 3
ഫ്രാൻസ് 2- ബെൽജിയം 1
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |